Kerala News
തിരുവനന്തപുരത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരു മരണം; കാണാതായ മൂന്ന് പേര്‍ക്കായി തെരച്ചില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jul 10, 01:57 am
Monday, 10th July 2023, 7:27 am

 

 

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മത്സബന്ധന വള്ളം മറിഞ്ഞ് തൊഴിലാളികളെ കാണാതായി. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
വള്ളത്തിലുണ്ടായ നാലംഗ സംഘത്തിലെ ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞുമോന്‍ എന്ന തൊഴിലാളിയാണ് ചിറയിന്‍കീഴ് ആശുപത്രിയില്‍വെച്ച് മരിച്ചത്.

പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള പരലോകമാത എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. മറ്റ് മൂന്ന് തൊഴിലാളികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പൊഴിമുഖത്ത് വെച്ചാണ് അപകടം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പൊഴിമുഖത്ത് അപകടം തുടര്‍ക്കഥയാകുന്നുവെന്ന് പരാതിയുണ്ട്. വള്ളങ്ങള്‍ മറിഞ്ഞുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ അഴിമുഖത്ത് ആഴക്കുറവുള്ള ഭാഗങ്ങളില്‍ ബോയകള്‍ സ്ഥാപിക്കാന്‍ തുറമുഖ, ഫിഷറീസ് വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയില്‍ ഇരുവകുപ്പുകളുടെ ഉദ്യോഗസ്ഥരും അദാനി തുറമുഖ കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു.