യു.എസ്: അമേരിക്കയിലെ ഹവായിയില്‍ സുനാമി തിരമാലകള്‍. ഇതിനെ തുടര്‍ന്ന് ആളുകള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് പാലായനം ചെയ്യാന്‍ തുടങ്ങി. ബി.ബി.സിയാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ടത്.
ഏകദേശം ആറടി ഉയരത്തിലാണ് തിരമാലകള്‍ പൊങ്ങിയിരിക്കുന്നത്. ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.[]
കാനഡയില്‍ ഉണ്ടായ ഭൂചലനത്തെ തുടര്‍ന്നാണ് സുനാമി തിരമാലകള്‍ പ്രത്യക്ഷപ്പെട്ടത്. അപായ സൈറണ്‍ മുഴുങ്ങിയതോടെ ആളുകള്‍ തീരപ്രദേശത്ത് നിന്നും പിന്‍വാങ്ങാന്‍ തുടങ്ങി.
കാനഡിയിലെ ഭൂകമ്പത്തെ തുടര്‍ന്ന് അലാസ്‌ക, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഭൂകമ്പത്തെ തുടര്‍ന്ന് ഭയപ്പെടാന്‍ ഒന്നുമില്ലെന്നാണ് ആദ്യം വന്ന വാര്‍ത്തകളെങ്കിലും പിന്നീട് സുനാമി മുന്നറിയിപ്പ് നല്‍കുകയായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.7 ആണ് രേഖപ്പെടുത്തിയത്.
പടിഞ്ഞാറന്‍ അലാസ്‌കയിലെ തീരപ്രദേശങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സുനാമി ആക്രമണമുണ്ടായാല്‍ വേണ്ട തയ്യാറെടുപ്പുകളും എടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.