Entertainment news
മലയാളത്തിലെ ആദ്യ എച്ച്.ഡി.ആര്‍ ഷോര്‍ട്ട് ഫിലിം; കളര്‍ പടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Oct 09, 04:58 pm
Saturday, 9th October 2021, 10:28 pm

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘കളര്‍ പടം’ ഷോര്‍ട്ട്ഫിലിമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സിനിമാ താരങ്ങളായ അശ്വിന്‍ ജോസ്, മമിത ബൈജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത് .

മലയാളത്തില്‍ ആദ്യമായി എച്ച്.ഡി.ആര്‍ ഫോര്‍മാറ്റില്‍ ഇറങ്ങുന്ന ഷോര്‍ട്ട് ഫിലിം എന്ന പ്രത്യേകതകയും കളര്‍ പടത്തിനുണ്ട്. ചിത്രത്തില്‍ പാട്ടുകളുമായി വിനീത് ശ്രീനിവാസനും എത്തുന്നുണ്ട്. ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു പ്രസാദ് ആണ്.


ചലച്ചിത്ര താരങ്ങളായ മിഥുന്‍ വേണുഗോപാല്‍,അഞ്ചു മേരി തോമസ് , അനില്‍ നാരായണന്‍, പ്രണവ്, ജോര്‍ഡി പൂഞ്ഞാര്‍, റിഗില്‍,അജയ് നിപിന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷോര്‍ട്ട് ഫിലിമിന്റെ സംവിധായകന്‍ നഹാസ് ഹിദായത്ത്, ആന്റണി വര്‍ഗീസ് പെപ്പയുടെ വരാനിരിക്കുന്ന ‘ആരവം’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ്.

14 ഡേയ്‌സിന്റെ വിജയത്തിന് ശേഷം ബ്ലോക്ക്ബസ്റ്റര്‍ ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത്. ഈ മാസം അവസാനത്തോടെ ചിത്രം യൂട്യൂബ് റിലീസായി പ്രേക്ഷകരിലേക്കെത്തും. ബ്ലോക്ക്ബസ്റ്റര്‍ ഫിലിംസ് എന്ന ചാനലിലൂടെയായിരിക്കും ചിത്രത്തിന്റെ റിലീസ്.

മ്യൂസിക് ജോയല്‍ ജോണ്‍സ്, ലിറിക്സ് റിറ്റോ പി. തങ്കച്ചന്‍,എഡിറ്റ് അജ്മല്‍ സാബു, കോറിയൊഗ്രഫി റിഷ് ദന്‍ അബ്ദുല്‍ റഷീദ്, ഡി. ഐ. ഡോണ്‍ ബി. ജോണ്‍സ്, സ്റ്റില്‍സ് അജയ് നിപിന്‍, അസ്സോസിയേറ്റ് ഷബാസ് റഷീദ്, സനത്ത് ശിവരാജ് കോസ്റ്റുമര്‍ സിമി ആന്‍ തോമസ്, മേക് അപ്പ് സജിനി, സൗണ്ട് ഡിസൈന്‍ രാകേഷ് ജനാര്‍ദ്ദനന്‍, ഫൈനല്‍ മിക്‌സ് വിഷ്ണു രഘു, പോസ്റ്റര്‍ മാമിജോ. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: First look poster of the short film ‘Color Padam’ released