Kerala News
ഐലന്റ് എക്‌സ്പ്രസ്സില്‍ തീ പിടുത്തം; ബ്രേക്കിലെ തകരാര്‍ മൂലം ബോഗിയുടെ താഴെ നിന്ന് തീയും പുകയും ഉയര്‍ന്നു; ആളപായമില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 03, 12:06 pm
Sunday, 3rd October 2021, 5:36 pm

തിരുവനന്തപുരം: ബെംഗളുരു-കന്യാകുമാരി ഐലന്റ് എക്‌സ്പ്രസിന്റെ ബോഗിയില്‍ തീ പിടുത്തം.

ബോഗിയുടെ അടിയില്‍ നിന്ന് പുകയുയര്‍ന്നത് നേമത്ത് വച്ച് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ റെയില്‍വേ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

ബ്രേക്കിലുണ്ടായ തകരാറാണ് തീയും പുകയും ഉയരാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ബോഗിക്കുള്ളിലേക്ക് തീ പടരുന്നതിന് മുമ്പ് അണയ്ക്കാനായതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. തിരുവനന്തപുരത്തുനിന്ന് അഗ്‌നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്.

ബ്രേക്കിലെ തകരാറും മറ്റ് സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിച്ച് ട്രെയിന്‍ യാത്ര തുടര്‍ന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Fire on the Island Express