ന്യൂദല്‍ഹി: ഇന്ത്യ ലോകത്ത് അതിവേഗം വളരുന്ന രാജ്യമെന്ന് ധനമന്ത്രി നിര്‍മല സീതാറാം. വ്യവസായ രംഗത്ത് ഇന്ത്യ നവീകരിക്കപ്പെട്ടുവെന്നും രാജ്യം ശരിയായ ദിശയിലാണ് മുന്നേറുന്നതെന്നും ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി പറഞ്ഞു.
രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് ബജറ്റവതരണം തുടങ്ങിയത്.
ലോകത്തെ സാമ്പത്തിക ശക്തികളില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനമുണ്ടെന്നും പ്രതികൂല കാലാവസ്ഥയിലും ഇന്ത്യന്‍ സാമ്പത്തിക രംഗം ഭദ്രമാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
I introduced in 2020, the new personal income tax regime with 6 income slabs, starting from Rs 2.5 Lakhs. I propose to change the tax structure in this regime by reducing the number of slabs to 5 and increasing the tax exemption limit to Rs 3 Lakhs: FM Nirmala Sitharaman pic.twitter.com/6yb9jBE1sj
‘ലോകം ഇന്ത്യയുടെ വിജയത്തെ അഭിനന്ദിക്കുകയാണ്. ഇനിയുള്ള ഏഴ് വര്‍ഷം ഏഴ് ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ബജറ്റ് അടുത്ത 100 വര്‍ഷത്തേക്കുള്ള ബ്ലൂപ്രിന്റാണ്.
രാജ്യം അനുഭവിക്കുന്ന വളര്‍ച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്,’ ധനമന്ത്രി പറഞ്ഞു.
Budget: Capital outlay for railways pegged at Rs 2.40 lakh cr, highest ever
ഹരിത വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നല്‍കും. ജമ്മു കശ്മീര്‍ ലഡാക്ക്, നോര്‍ത്ത് ഈസ്റ്റ് മേഖലകളുടെ സുസ്ഥിര വികസനം ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
#WATCH | Union Finance Minister Nirmala Sitharaman announces new personal Income Tax slabs. #UnionBudget2023
I propose to provide relief on Customs Duty on import of certain parts & inputs like camera lens & continue the concessional duty on lithium-ion cells for batteries for another year: FM Nirmala Sitharaman pic.twitter.com/ZOq2u0cP08