Kerala News
എറണാകുളത്ത് സിനിമാ ഷൂട്ടിങ് സെറ്റ് തീവെച്ച് നശിപ്പിച്ചു; കേസെടുത്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 20, 03:57 pm
Saturday, 20th February 2021, 9:27 pm

കൊച്ചി: എറണാകുളത്ത് സിനിമാ ഷൂട്ടിംഗ് സെറ്റ് തീവെച്ച് നശിപ്പിച്ച നിലയില്‍. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ഡിറ്റോയെ നായകനാക്കി ഒരുക്കുന്ന മരണവീട്ടിലെ തൂണ് എന്ന ചിത്രത്തിന്റെ സെറ്റാണ് തീ വെച്ച് നശിപ്പിച്ചത്.

എറണാകുളം കടമറ്റത്താണ് സംഭവം.സംഭവത്തില്‍ പുത്തന്‍കുരിശ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എല്‍ദോ ജോര്‍ജ്ജാണ് ചിത്രത്തിന്റെ സംവിധായകന്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Film shooting set destroyed by fire in Ernakulam; Police have registered a case