20 അടി ഉയരത്തില്‍ നിന്ന് വീണു; എം.എല്‍.എ ഉമ തോമസിന് ഗുരുതര പരിക്ക്
Kerala News
20 അടി ഉയരത്തില്‍ നിന്ന് വീണു; എം.എല്‍.എ ഉമ തോമസിന് ഗുരുതര പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th December 2024, 6:43 pm

കൊച്ചി: എം.എല്‍.എ ഉമ തോമസിന് ഗുരുതര പരിക്ക്. കലൂര്‍ സ്റ്റേഡിയത്തിലെ വി.ഐ.പി ഗാലറിയില്‍ നിന്ന് വീണതിനെ തുടര്‍ന്നാണ് പരിക്ക്. സ്റ്റേഡിയത്തില്‍ നടക്കുന്ന നൃത്തപരിപാടിയില്‍ എം.എല്‍.എ പങ്കെടുക്കാന്‍ എത്തിയതിനിടെയാണ് അപകടമുണ്ടായത്.

നിലവില്‍ എം.എല്‍.എയെ ആശുപത്രിയിലേക്ക് മാറ്റി. 20 അടി ഉയരത്തില്‍ നിന്നാണ് എം.എല്‍.എ വീണതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

എം.എല്‍.എ തലയിടിച്ചാണ് വീണതെന്നും തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നുമാണ് വിവരം. തല കോണ്‍ക്രീറ്റില്‍ ഇടിച്ചെന്നാണ് പ്രാഥമിക നിഗമനം.

താത്കാലികമായി തയ്യാറാക്കിയ ഗാലറിയില്‍ നിന്നാണ് എം.എല്‍.എ താഴേക്ക് വീണത്. എം.എല്‍.എയെ റിനൈ മെഡിസിറ്റിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പരിശോധന നടക്കുകയാണ്.

Content Highlight: fell from a height of 20 feet; MLA Uma Thomas seriously injured