കഴിഞ്ഞ കുറച്ചുനാളായി ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും ചര്‍ച്ചയാകുന്ന വിഷയമാണ് പി.എസ്.ജിയില്‍ നടക്കുന്ന സൂപ്പര്‍താരങ്ങളുടെ പോര്. സീനിയര്‍ താരമായ നെയ്മറും എംബാപെയും തമ്മിലുള്ള ഇഗോ ക്ലാഷാണ് പി.എസ്.ജിയില്‍ നടക്കുന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാനം.
പി.എസ്.ജിയില്‍ തീരുമാനമെടുക്കാനുള്ള അധികാരമുള്ള താരമാണ് എംബാപെ. ഇതേ കാരണംകൊണ്ട് തന്നെ ഒരുപാട് തവണ എയറില്‍ കയറാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ ട്വിറ്ററില്‍ അദ്ദേഹത്തെ ട്രോളി കൊല്ലുകയാണ് ഫുട്‌ബോള്‍ ആരാധകര്‍. മെസിയുമായി അദ്ദേഹത്തിനെ താരതമ്യം ചെയ്യുന്നതിനെയാണ് ആരാധകര്‍ ട്രോളുന്നത്.
കഴിഞ്ഞ കുറച്ചുനാളായി ഫുട്‌ബോള്‍ വാര്‍ത്തകളിലെ പ്രധാന തലക്കെട്ടാണ് എംബാപെയും സീനിയര്‍ താരങ്ങളോടുള്ള അദ്ദേഹത്തിന്റെ മോശം പെരുമാറ്റ രീതിയും.
ലീഗ് വണ്ണില്‍ മോണ്ട്‌പെല്ലിയറിനെതിരെയുള്ള രണ്ടാം മത്സരത്തില്‍ ഒരു പെനാല്‍ട്ടി മിസ്സാക്കിയതിന് ശേഷം രണ്ടാമതൊരു പെനാല്‍ട്ടിയെടുക്കാനും എംബാപെ മുന്നോട്ടുവന്നിരുന്നു. എന്നാല്‍ നെയ്മറായിരുന്നു പെനാല്‍ട്ടി എടുത്തത്. എംബാപെ ഇതില്‍ തൃപ്തനല്ലായിരുന്നു.
ആദ്യ പന്തിന്റെ അവസാനത്തിലായിരുന്നു പി.എസ്.ജി രണ്ടാം പെനാല്‍ട്ടി നേടിയെടുത്തത്. മെസിയായിരുന്നു പി.എസ്.ജിക്കായി പെനാല്‍ട്ടി സ്വന്തമാക്കിയത്. പെനാല്‍ട്ടി നേടിയയുടന്‍ മെസി അത് നെയ്മറിെന ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ എംബാപെ പന്ത് ചോദിക്കുന്നത് കണ്ടെങ്കിലും നെയ്മര്‍ സ്പോട്ട് കിക്ക് എടുത്ത് സ്‌കോര്‍ ചെയ്യുകയായിരുന്നു.
എന്തായാലും എംബാപെയുടെ താനാണ് വലിയവന്‍ എന്ന ആറ്റിറ്റിയൂഡ് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. മെസിയൊക്കെ തന്റെ പ്രൈം ടൈമില്‍ കാണിച്ചതിന്റെ പകുതി പ്രകടനം എംബാപെ കാണിച്ചിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
‘എംബാപെ പി.എസ്.ജിയിലെ എട്ട് കൊല്ലത്തിനിടയില്‍ നേടിയത് വെറും 136 ഗോളാണ്, മെസി 2011,2012 വര്‍ഷങ്ങളില്‍ മാത്രം നേടിയത് 150 ഗോളാണ്. അദ്ദേഹത്തെ ഈ കുഞ്ഞുങ്ങളുമായി കമ്പയര്‍ ചെയ്യരുത്,’ ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തു.
ചിതറി നിന്ന ഫുട്‌ബോള്‍ ആരാധകരെ എല്ലാം ഒന്നിപ്പിച്ചതിന് ചില ആരാധകര്‍ എംബാപെക്ക് നന്ദിയും പറയുന്നുണ്ട്. എംബാപെ സെല്‍ഫിഷ് ആണെന്നാണ് ആരാധകരുടെ ഇടയിലുള്ള പൊതുബോധം. അത് ഭാവിയില്‍ മാറ്റിയെടുക്കാന്‍ എംബാപെക്ക് അല്ലാതെ മറ്റാര്‍ക്കും തന്നെ സാധിക്കില്ല.
Mbappe in his whole 8 years “Ligue 1” career : 136 Goals ⚽
📸 | This picture says it all. This was during the water break vs Montpellier. Kylian Mbappe alone at the center away from his teammates.#PSG🔴🔵❌ pic.twitter.com/9uNySqM7TV