ഒക്ടോബറില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരുന്നു. രോഹിത് നയിക്കുന്ന 15 അംഗ സ്‌ക്വാഡിന്റെ ഉപനായകന്‍ കെ.എല്‍. രാഹുലാണ്.
പേസ് ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയതാണ് സ്‌ക്വാഡിലെ പ്രധാന ആകര്‍ഷണം. ഏറെ പ്രതീക്ഷകളുമായെത്തിയ ഏഷ്യാ കപ്പില്‍ കളത്തിലിറങ്ങിയ ഇന്ത്യന്‍ ടീമിന് കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചില്ലായിരുന്നു. ഇന്ത്യന്‍ പേസ് നിരയായിരുന്നു ടീമിന് ഏറ്റവും പണികൊടുത്തത്.
ഭുവിയുടെ കൂടെ യുവതാരങ്ങളായ അര്‍ഷദീപ് സിങ്ങും ആവേശ് ഖാനുമായിരുന്നു കളിക്കാന്‍ ഉണ്ടായിരുന്നത്. ഇരുവര്‍ക്കും മികച്ച ഇംപാക്റ്റ് ഉണ്ടാക്കാന്‍ സാധിച്ചില്ലായിരുന്നു.
അന്ന് മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ ആരാധകരുടെ ഇടയില്‍ നിന്നും ഒരുപാട് വിമര്‍ശനങ്ങള്‍ ബി.സി.സി.ഐക്ക് ലഭിച്ചിരുന്നു. എന്നാല്‍ നിലവില്‍ ലോകകപ്പിനായി തെരഞ്ഞെടുത്ത ഇന്ത്യന്‍ ടീമിലും ഷമിയെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് വീണ്ടും ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.
ഞെട്ടിപ്പോയെന്നാണ് ആരാധകര്‍ പറയുന്നത്. ഓസ്‌ട്രേലിയയിലെ പിച്ചില്‍ ഷമിയെ പോലെയൊരു ബൗളര്‍ ടീമില്‍ അത്യാവശ്യമാണെന്നും ആരാധകര്‍ പറയുന്നു.
ഹര്‍ഷലിനേക്കാള്‍ എന്തുകൊണ്ടും ഭേദം ഷമിയാണെന്നാണ് ആരാധകരുടെ വാദം. അതേസമയം സ്റ്റാന്‍ഡ്‌ബൈ പ്ലെയേഴ്‌സിന്റെ കൂട്ടത്തില്‍ ഷമിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
#SanjuSamson over Pant. Bishnoi over Ashwin/ Axar. #Shami over Arshdeep. @BCCI does not intend to win the #WorldCup2022 More likely another loss to @TheRealPCB and am early exit beckons. Selectors and think tank comprised of ODI failures can’t plan for the modern T20 game! https://t.co/irbBcJFDFN