ലഖ്‌നൗവിന്റെ തോല്‍വിക്ക് കാരണം കെ.എല്‍. രാഹുലിന്റെ മെല്ലെപ്പോക്കാണെന്ന് നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ടീമിന് 200ലധികം റണ്‍സ് വേണ്ടപ്പോഴും താരം തന്റെ സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് കളിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്.
താരം സെല്‍ഫിഷാണെന്നും ടീമിന് വേണ്ടി ഒന്നും ചെയ്യാന്‍ ശ്രമിക്കാറില്ലെന്നും പലകോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
എന്നാല്‍, താരത്തിന്റെ ഇന്നിംഗ്‌സില്‍ ആരാധകര്‍ക്കിടിയില്‍ തന്നെ വിമര്‍ശനങ്ങള്‍ കനക്കുന്നുണ്ട്.
ഇത്തരം സെല്‍ഫിഷ് ആയ താരങ്ങളെ മുന്‍നിര്‍ത്തി ഒരിക്കലും വേള്‍ഡ് കപ്പ് സ്‌ക്വാഡ് ഒരുക്കരുതെന്നും, സഞ്ജു, സേവാഗ് റെയ്‌ന എന്നിവരെ പോലെ ഇംപാക്ട് ഉള്ള കളിക്കാരെ വേണം ടീമില്‍ ഉള്‍പ്പെടുത്താന്‍, ഐ.പി.എല്ലില്‍ സുരേഷ് റെയ്‌നയുടെ ഷൂലേസ് കെട്ടിക്കൊടുക്കാന്‍ പോലും രാഹുലിന് അര്‍ഹതയില്ലെന്നും തുടങ്ങി വിമര്‍ശനങ്ങളുടെ കൂരമ്പുകല്‍ തന്നെയാണ് ആരാധകര്‍ തൊടുത്തുവിടുന്നത്.
KL Rahul can’t even tie Raina’s shoelace when it comes to IPL legacy.
What an amazing fifty in 43 balls while chasing 208😱
KL Rahul being one of the most consistent performer for “40s ball fifty department”🔥🔥 #LSGvRCBpic.twitter.com/ZjZhsSeyBg
അതേസമയം, ലഖ്‌നൗവിനെ തോല്‍പിച്ച് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയിട്ടുണ്ട്. ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍.