ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം തുടങ്ങിയിരിക്കുകയാണ്. ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
മലയാളി താരം സഞ്ജു സാംസണും ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിക്കറ്റ് കീപ്പറായാണ് ടീം സഞ്ജുവിനെ ഇലവനില്‍ പരിഗണിച്ചിരിക്കുന്നത്. മധ്യനിരയില്‍ കരുത്ത് കാട്ടാന്‍ അഞ്ചാമനായിട്ടാണ് താരം ഇറങ്ങുന്നത്.
സഞ്ജു സാംസണ്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടതിന്റെ ആവേശത്തിലാണ് മലയാളികളടക്കമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. കാലങ്ങള്‍ക്ക് ശേഷം ഏകദിന ജേഴ്‌സിയണിയുന്ന സഞ്ജു മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് എല്ലാ ആരാധകരും ഉറച്ചുവിശ്വസിക്കുന്നത്.
എന്നാല്‍ ഒരു ആരാധകന്‍ അല്‍പം കൂടി കടന്നാണ് സഞ്ജുവിന്‍മേലുള്ള തന്റെ ആവേശം പ്രകടമാക്കുന്നത്. സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറി തികച്ചാല്‍ എല്ലാവര്‍ക്കും ക്യാഷ് പ്രൈസാണ് ഇദ്ദേഹത്തിന്റെ വാഗ്ദാനം.
ശിവം ജെയ്‌സ്വാള്‍ എന്ന ആരാധകന്റെ ട്വീറ്റാണ് വൈറലാവുന്നത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ സഞ്ജു അമ്പതോ അതിലധികമോ റണ്‍സ് സ്വന്തമാക്കിയാല്‍ തന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുന്ന എല്ലാവര്‍ക്കും 50 രൂപ പേ ടിഎം വഴി അയച്ചുനല്‍കുമെന്നാണ് ജെയ്‌സ്വാള്‍ പറയുന്നത്.
If Sanju Samson scores 50+ Today, I’ll Paytm 50 rupees to everyone who Retweet + Like this tweet. 👍 #WIvIND #SanjuSamson pic.twitter.com/wPULfxwZEu
— Shivam Jaiswal 🇮🇳 (@7jaiswalshivam) July 22, 2022
നിരവധി പേരാണ് ഇതിനോടകം തന്നെ ജെയ്‌സ്വാളിന്റെ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. 31 ഓവര്‍ പിന്നിടുമ്പോള്‍ 188ന് ഒന്ന് എന്ന നിലയിലാണ് ഇന്ത്യ. 53 പന്തില്‍ 64 റണ്‍സ് സ്വന്തമാക്കിയ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്മായിരിക്കുന്നത്.
91 പന്തില്‍ നിന്നും 86 റണ്‍സുമായി ക്യാപ്റ്റന്‍ ശിഖര്‍ ധവാനും 42 പന്തില്‍ നിന്നും 32 റണ്‍സുമായി വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുമാണ് ക്രീസില്‍.
ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്
വെസ്റ്റ് ഇന്‍ഡീസ് ടീം: ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പര്‍), ബ്രാന്‍ഡന്‍ കിങ്, ഷമാര്‍ ബ്രൂക്സ്, കൈല്‍ മൈറിസ്, നിക്കോളാസ് പൂരന്‍, റോവ്മന്‍ പവല്‍, ആകീല്‍ ഹൊസൈന്‍, റൊമാരിയോ ഷെപ്പേര്‍ഡ്, അല്‍സാരി ജോസഫ്, ഗുഡാകേശ് മോട്ടി, ജെയ്ഡന്‍ സീല്‍സ്
Content Highlight: Fan promises to give 50 rupees to everyone if Sanju Samson score 50+ runs in first ODI