Entertainment news
കമല്‍ഹാസനൊപ്പം ഫഹദ്; ലോകേഷ് കനകരാജിന്റെ വിക്രമില്‍ ഫഹദ് ഫാസിലും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Apr 07, 06:24 am
Wednesday, 7th April 2021, 11:54 am

ചെന്നൈ: മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വിക്രമില്‍ ഫഹദ് ഫാസിലും. ഫഹദ് തന്നെയാണ് താന്‍ കമല്‍ഹാസനൊപ്പം അഭിനയിക്കുന്ന കാര്യം സ്ഥിരീകരിച്ചത്.

ഫിലിം കംപാനിയന് വേണ്ടി അനുപമ ചോപ്രയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു ലോകേഷ് കനകരാജിന്റെ കമല്‍ഹാസന്‍ ചിത്രം വിക്രമില്‍ താന്‍ അഭിനയിക്കുന്ന കാര്യം വെളിപ്പെടുത്തിയത്.

ഫഹദ് നായകനായി അഭിനയിക്കുന്ന ജോജി കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ശ്യാം പുഷ്‌ക്കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കമലിന്റെ 232ാം ചിത്രമായിട്ടാണ് ലോകേഷ് ‘വിക്രം’ സംവിധാനം ചെയ്യുന്നത്. കമലിനെ നായകനാക്കി ലോകേഷിന്റെ ഗ്യാംങ്സ്റ്റര്‍ മൂവിയായിരിക്കും വിക്രം എന്നാണ് വിലയിരുത്തുന്നത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യുമെന്നാണ് സൂചന.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Fahadh with Kamal Haasan; Fahadh Faasil Act in Lokesh Kanakaraj’s Vikram