Malayalam Cinema
സാള്‍ട്ട് ആന്റ് പെപ്പറിന് രണ്ടാം ഭാഗം; ബാബുരാജ് സംവിധാനം ചെയ്യുന്ന ബ്ലാക്ക് കോഫി ട്രെയ്‌ലര്‍ പുറത്തുവിട്ട് ഫഹദ് ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Dec 16, 02:50 pm
Wednesday, 16th December 2020, 8:20 pm

കൊച്ചി: ആഷിഖ് അബു സംവിധാനം ചെയ്ത ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു സാള്‍ട്ട് ആന്റ് പെപ്പര്‍. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങിയിരിക്കുകയാണ് ഇപ്പോള്‍. ബ്ലാക്ക് കോഫി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു.

ആദ്യഭാഗത്തിലെ കുക്ക് ബാബു എന്ന കഥാപാത്രത്തെ നായകനാക്കിയാണ് പുതിയ ചിത്രം ഒരുങ്ങുന്നത്. ബാബുരാജ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആദ്യഭാഗത്തില്‍ നിന്ന് രണ്ടാം ഭാഗത്തില്‍ എത്തുമ്പോള്‍ ലാലും ശ്വേതമേനോനും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. ഒവിയ, സണ്ണി വെയ്ന്‍, ലെന, രചന നാരായണന്‍കുട്ടി, ഓര്‍മ ബോസ് തുടങ്ങിയവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കഥ ഓര്‍മ ബോസ്, സംഗീതം ബിജിബാല്‍, ഛായാഗ്രഹണം ജെയിംസ് ക്രിസ്. വിശ്വദീപ്തി ഫിലിംസിന്റെ ബാനറില്‍ ആന്റണി ബിനോയ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് സജീഷ് മഞ്ചേരി ആണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Fahadh Fazil has released the black coffee trailer directed by Baburaj