Entertainment
എന്റെ ജീവിതം മാറ്റിയ സിനിമയാണത്, അതുപോലൊരു സിനിമയുടെ ഭാഗമാകാനാണ് എന്റെ ആഗ്രഹം: ഫഹദ് ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 24, 04:09 pm
Wednesday, 24th April 2024, 9:39 pm

തന്റെ ജീവിതം മാറ്റിയ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ഫഹദ് ഫാസില്‍. 1988ല്‍ പുറത്തിറങ്ങിയ ഇറ്റാലിയന്‍ ചിത്രം സിനിമാ പാരഡൈസോയാണ് തന്റെ ജീവിതം മാറ്റിയതെന്ന് ഫഹദ് പറഞ്ഞു. അതുപോലൊരു സിനിമയുടെ ഭാഗമാകണമെന്നാണ് ആഗ്രഹമെന്നും താരം പറഞ്ഞു.

ഇതുവരെ അങ്ങനെയൊരു സിനിമ ചെയ്യാന്‍ കഴിഞ്ഞില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. എതെങ്കിലും ഇന്ത്യന്‍ സിനിമ അല്ലെങ്കില്‍ ഇന്റര്‍നാഷണല്‍ സിനിമ കണ്ട് അതിന്റെ ഭാഗമാകാന്‍ ആഗ്രഹിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘സിനിമാ പാരഡൈസോ, എന്റെ ജീവിതം മാറ്റിയ സിനിമയാണത്. ഇപ്പോഴും എന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണന്ന് വെച്ചാല്‍, പ്രേക്ഷകര്‍ എന്റെ സിനിമ കാണുമ്പോള്‍ സിനിമാ പാരഡൈസോ കണ്ടപ്പോള്‍ എനിക്ക് എന്താണോ തോന്നിയത്, അത് പ്രേക്ഷകര്‍ക്കും തോന്നണം എന്നാണ്. ഇതുവരെ അതിന്റെ അടുത്തുപോലും എനിക്ക് എത്താന്‍ സാധിച്ചിട്ടില്ല.

സിനിമാ പാരഡൈസോ എന്റെ ജീവിതം മാറ്റിയതുപോലെ എനിക്ക് ആരുടെയും ജീവിതം മാറ്റാന്‍ ഇതുവരെ പറ്റിയിട്ടില്ല. കല്യാണത്തിന് ശേഷം എന്റെ ഭാര്യയുടെ ജീവിതം മാറ്റി എന്ന് തമാശക്ക് പറയാം. അല്ലാതെ ഒരാളെ ഇതുവരെ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. ആ സിനിമ എന്റെ ലൈഫില്‍ ഉണ്ടാക്കിയ ഇംപാക്ട് അത്ര വലുതാണ്,’ ഫഹദ് പറഞ്ഞു.

Content Highlight: Fahadh Faasil about the movie that influenced him