നെറ്റ്ഫ്ലിക്സ് സീരിസായി പ്ലാൻ ചെയ്ത സിനിമയായിരുന്നു അത്, അത്രയും കണ്ടെന്റുണ്ട്: ഫഹദ് ഫാസിൽ
Entertainment
നെറ്റ്ഫ്ലിക്സ് സീരിസായി പ്ലാൻ ചെയ്ത സിനിമയായിരുന്നു അത്, അത്രയും കണ്ടെന്റുണ്ട്: ഫഹദ് ഫാസിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th December 2024, 11:12 am

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് പുഷ്പ 2. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ പുഷ്പ ദി റൈസിന്റെ തുടര്‍ച്ചയാണ് പുഷ്പ 2.

ചിത്രത്തിന്റെ വന്‍ വിജയത്തിലൂടെ അല്ലു അര്‍ജുന്‍ പാന്‍ ഇന്ത്യന്‍ ലെവല്‍ സ്റ്റാര്‍ഡം സ്വന്തമാക്കി. പ്രീ റിലീസ് ബിസിനസിലൂടെ മാത്രം 1000 കോടിക്കുമുകളിൽ സ്വന്തമാക്കിയ പുഷ്പ സമ്മിശ്ര പ്രതികരണമാണ് ബോക്സ് ഓഫീസിൽ നേടുന്നത്.

ഭൻവർ സിങ് ശെഖാവത്ത് എന്ന വില്ലൻ കഥാപാത്രമായി ഒന്നാംഭാഗത്ത് വന്ന് കയ്യടി നേടിയ നടനാണ് ഫഹദ് ഫാസിൽ. രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിൽ ഫഹദ് അഭിനയിച്ചിട്ടുണ്ട്. പുഷ്പ നെറ്റ്ഫ്ലിക്സിന് വേണ്ടി ഒരു സീരീസ് ആയി ചെയ്യാനിരുന്നതായിരുന്നുവെന്നും സംവിധായകൻ ആദ്യം തന്നോട് പറഞ്ഞത് പൊലീസ് സ്റ്റേഷനിലെ സീനിനെ കുറിച്ചായിരുന്നുവെന്നും ഫഹദ് പറയുന്നു. അത്രത്തോളം കണ്ടെന്റുള്ള സിനിമയാണ് പുഷ്പയെന്നും നേരത്തെ തന്നെ മൂന്നാംഭാഗത്തിന്റെ സാധ്യതയെ കുറിച്ച് സംവിധായകൻ പറഞ്ഞിട്ടുണ്ടെന്നും ഫഹദ് പറഞ്ഞു.

‘സുകു സാർ ( സംവിധായകൻ സുകുമാർ ) ആദ്യം എന്നോട് വന്ന് പറയുന്നത് പൊലീസ് സ്റ്റേഷനിലെ സീനിനെ കുറിച്ചായിരുന്നു. ആദ്യം സുകു സാറിന് പുഷ്പ ടു ചെയ്യാനുള്ള പ്ലാൻ ഇല്ലായിരുന്നു. പുഷ്പ വൺ മാത്രമായിരുന്നു. പൊലീസ് സ്റ്റേഷനിൽ വെച്ചുള്ള ആ സീൻ കഴിഞ്ഞിട്ട് ഇന്റർവെൽ, പിന്നെ എന്റെ സീനുകളും വരുന്ന രീതിയിലായിരുന്നു കഥ. പിന്നെയാണ് സുകു സാർ രണ്ട് പാർട്ടായി ഇറക്കാമെന്ന് തീരുമാനിക്കുന്നത്.

പുഷ്പ ആദ്യം നെറ്റ്ഫ്ലിക്സിന് വേണ്ടി ഒരു സീരീസ് ആയി ചെയ്യാനിരുന്നതായിരുന്നു. അത്രയും കണ്ടന്റ് ഉണ്ട്. പിന്നീട് എന്നെ കണ്ടപ്പോൾ സാർ പറഞ്ഞു, നമുക്ക് വേണമെങ്കിൽ പുഷ്പ ത്രീയും ചെയ്യാമെന്ന്. അത്രത്തോളം കണ്ടന്റ് ഉണ്ട്. ഒരു ഘട്ടത്തിൽ സുകു സാർ പറഞ്ഞു നമുക്ക് ഇത് രണ്ട് പാർട്ടായി ഇറക്കാമെന്ന്.

ഐഡന്റിറ്റി ഇല്ലാത്ത ഒരുത്തൻ അവന്റെ ലൈഫിൽ എല്ലാം അച്ചീവ് ചെയ്യുന്നു, അവന്റെ അമ്മയുടെ ആഗ്രഹം, കുട്ടിക്കാലത്ത്‌ അവനുണ്ടായ ആഗ്രഹങ്ങൾ എല്ലാം അവൻ നേടുന്നു. അപ്പോഴാണ് എന്റെ ക്യാരക്ടർ വരുന്നത്. ഇതെല്ലാം നേടി കഴിഞ്ഞിട്ട് ഒരാൾ വന്ന് അവനെ വീണ്ടും പഴയ കാര്യങ്ങൾ ഓർമപ്പെടുത്തുകയാണ്.

പുഷ്പ വൺ എവിടെ തുടങ്ങിയോ പുഷ്പ ടുവും അവിടെ തന്നെ കൊണ്ടുപോയി നിർത്തണമെന്ന് സാർ എന്നോട് പറഞ്ഞിരുന്നു. എന്നിട്ട് വേണം അടുത്ത പാർട്ടിലേക്ക് പോവാൻ,’ ഫഹദ് പറയുന്നു.

Content Highlight: Fahad Fazil Says That Pushpa Is Firstly Plan For A Netflix Series