Daily News
വില്ലനായി അപരന്‍; പരാതിയുമായി ഫഹദ് ഫാസില്‍ ആലുവ പൊലീസ് സ്റ്റേഷനില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Jun 08, 11:42 am
Thursday, 8th June 2017, 5:12 pm

കൊച്ചി: താരങ്ങളുടെ അപരന്മാര്‍ രംഗത്തിറങ്ങുന്നത് സ്വാഭാവികമാണ്. മിക്ക ്അപരന്മാരും താരങ്ങള്‍ക്ക് തലവേദനയാകാറുണ്ട്. ഒടുവിലിതാ മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിലിനും അപരന്‍ വില്ലനായിരിക്കുകയാണ്.ഫേസ്ബുക്കില്‍ തന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങി തട്ടിപ്പ് നടത്തുന്നുവെന്ന പരാതിയുമായി ഫഹദ് ഫാസില്‍ രംഗത്തെത്തിയിരിക്കുകയാണ്.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് ഫഹദ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്. തന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് കുറച്ചുകാലമായി സജീവമാണെന്നും താനാണെന്ന് തെറ്റിദ്ധരിച്ച് എത്തുന്നവരെ ഈ അക്കൗണ്ട് വഴി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും ഫഹദ് പരാതിയില്‍ പറയുന്നു.


Also read: ‘രാഹുല്‍ ഗാന്ധി മധ്യപ്രദേശിലൂടെ ബൈക്കില്‍ സഞ്ചരിച്ചത് ഹെല്‍മറ്റ് ഇല്ലാതെ ഓവര്‍ലോഡായി’; ആറ് കര്‍ഷകരെ വെടിവെച്ച് കൊന്നതിനേക്കാള്‍ വലിയ സൂപ്പര്‍ എക്‌സ്‌ക്ലൂസീവുമായി റിപ്പബ്ലിക്ക് ടി.വി


റാഫിയുടെ റോള്‍ മോഡല്‍സ്, ദിലീഷ് പോത്തന്റെ “തൊണ്ടിമുതലും ദൃക്സാക്ഷിയും” എന്നിവയാണ് പുറത്തെത്താനുള്ള ഫഹദ് ചിത്രങ്ങള്‍. റാഫി തന്നെ തിരക്കഥയൊരുക്കുന്ന റോള്‍ മോഡല്‍സില്‍ വിനായകന്‍, ഷറഫുദ്ദീന്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മഹേഷിന്റെ പ്രതികാരത്തിനു ശേഷം ദിലീഷ് പോത്തനും ഫഹദും ഒരുമിക്ക തൊ്ണ്ടിമുതലും ദൃക്‌സാക്ഷിയും പ്രേക്ഷര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്.