News of the day
എഫ്.ടി.ഐ.ഐയില്‍ നിന്നും ഒരു നിര്‍ണായക നിമിഷത്തിന്റെ ചുമര്‍ച്ചിത്രം.
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Jan 08, 03:25 pm
Friday, 8th January 2016, 8:55 pm

NPS


NP-SAJEESH

|ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍: എന്‍.പി സജീഷ്‌|


വിടെയുണ്ടായിരുന്നു ജോണ്‍.
പക്ഷേ, ഗജേന്ദ്ര ചൗഹാന്‍ വന്നു കയറുന്നത് കണ്ട്
പാടിക്കൊണ്ടിരുന്ന ബൊഹീമിയന്‍ ഗാനം
പകുതിയില്‍ പതറി നിര്‍ത്തി അവനിറങ്ങിപ്പോവുമോ?
നിയോണ്‍ വസന്തത്തിന്റെ ചുനകുടിച്ച ധൂര്‍ത്ത കൗമാരങ്ങളേ…
കോശങ്ങളില്‍ തുരിശുമീര്‍ച്ചപ്പൊടിയും നിറച്ച്
തുറമുഖത്തിലേക്കണയുന്ന
കുപിത യൗവനത്തിന്‍ ലോഹ നൗകകളേ…
അവനെ കാത്തുകൊള്ളുക.
അവനു കാവലാള്‍ നിങ്ങള്‍ തന്നെ…

നോക്കൂ…
തോഷിറോ മിഫ്യൂണ്‍
ഉറയൂരിയ വാളിന്റെ മുനമ്പും മൂര്‍ച്ചയും
നീളുന്നത് ഈ കാക്കിക്കുപ്പായക്കാരിലേക്കാണ്.
ഇന്ത്യന്‍ ചലച്ചിത്രചരിത്രത്തിലെ
നിര്‍ണായക നിമിഷത്തിന്റെ
ചുമര്‍ച്ചിത്രം.