ലഖ്‌നൗ: കാലാവധി തികയ്ക്കും മുന്‍പ് സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെട്ട ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അമിതാഭ് താക്കൂര്‍ യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്.
യു.പിയില്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലായിരിക്കും അമിതാഭ് മത്സരിക്കുക.
യോഗി ആദിത്യനാഥിന്റെ ജനാധിപധ്യ വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമായാണ് അമിതാഭ് മത്സരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഭാര്യ നൂതന്‍ പറഞ്ഞു.
” മുഖ്യമന്ത്രിയായിരിക്കെ, ജനാധിപത്യ വിരുദ്ധമായ, തെറ്റായ, അടിച്ചമര്‍ത്തുന്ന, വിവേചനപരമായ ഒരുപാട് കാര്യങ്ങള്‍ യോഗി കാട്ടിക്കൂട്ടി. യോഗി ആദിത്യനാഥ് എവിടെ നിന്ന് മത്സരിച്ചാലും അമിതാഭ് അവിടെ നിന്ന് മത്സരിക്കും,” നൂതന്‍ പറഞ്ഞു.
മാര്‍ച്ച് 23 നാണ് അമിതാഭിനെ സര്‍വീസില്‍ നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലം പിരിച്ചുവിട്ടത്. പൊതുതാല്പര്യം മാനിച്ച് അമിതാഭ് താക്കൂറിനെ സര്‍വീസില്‍ നിന്ന് പിരിച്ചിവിടുന്നുവെന്നാണ് കേന്ദ്രം പറഞ്ഞത്.
2015 ല്‍ അമിതാഭ് കാന്തിനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് അമിതാഭ് താക്കൂര്‍ കേസ് നല്‍കിയതിന് പിന്നാലെയായിരുന്നു അന്ന് ഇദ്ദേഹത്തിനെതിരെ നപടിവന്നത്.
പിന്നീട് 2016 ല്‍ അമിതാഭിന്റെ സസ്‌പെന്‍ഷന്‍ കോടതി റദ്ദ് ചെയ്യുകയും സര്‍വീസില്‍ നിന്ന് പുറത്തുനിന്ന സമയത്തെ മുഴുവന്‍ ശമ്പളവും നല്‍കാന്‍ ഉത്തരവ് ഇടുകയും ചെയ്തിരുന്നു.