ബി.ജെ.പിയുടെ ഓപ്പറേഷന്‍ കമലക്കെതിരെ ഡി.കെ ശിവകുമാര്‍; കര്‍ണാടകയില്‍ പുതിയ നീക്കങ്ങള്‍
national news
ബി.ജെ.പിയുടെ ഓപ്പറേഷന്‍ കമലക്കെതിരെ ഡി.കെ ശിവകുമാര്‍; കര്‍ണാടകയില്‍ പുതിയ നീക്കങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th June 2020, 7:53 pm

ബെംഗലൂരു: പല കാരണങ്ങള്‍ക്കൊണ്ട് പല കാലങ്ങളിലായി കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിട്ട നേതാക്കളില്‍ പലരും ഉടന്‍ തിരിച്ചുവരുമെന്ന് സൂചന നല്‍കി പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. വര്‍ഷങ്ങളുടെ അതൃപ്തിക്കൊടുവിലാണ് പലരുംപാര്‍ട്ടി വിട്ടത്. എന്നാല്‍, ഇവരില്‍ ഭൂരിഭാഗവും മടങ്ങിവന്ന് പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിക്കാന്‍ തയ്യാറായിരിക്കുകയാണെന്ന് ഡി.കെ ശിവകുമാര്‍ ദ പ്രിന്റിനോട് പറഞ്ഞു.

‘മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലുള്ള ചിലര്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള തല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മുമ്പ് കോണ്‍ഗ്രസ് വിട്ട പല നേതാക്കളും തിരിച്ചുവരവിന് ഒരുങ്ങുകയാണ്. അവര്‍ എന്നെ വന്ന് കണ്ടു. ഉന്നതാധികാര സമിതി ഇവരുടെ പേരുകള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കും, തുടര്‍ന്ന് ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് കൂട്ടായ തീരുമാനം എടുക്കുകയും ചെയ്യും’, ഡി.കെ പറഞ്ഞു.

ഇത്തരത്തില്‍ കോണ്‍ഗ്രസിലേക്ക് എത്തുന്ന ആളുകളെ ഏകോപിക്കാന്‍ 12 അംഗ സമിതിക്കും ഡി.കെ ശിവകുമാര്‍ രൂപം നല്‍കിയിട്ടുണ്ട്. കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ അല്ലും വീരഭദ്രപ്പക്കാണ് സമിതിയുടെ ചുമതല.

ബി.ജെ.പിയുടെ ഓപ്പറേഷന്‍ കമലയില്‍ കുടുങ്ങി 13 എം.എല്‍.എമാര്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുകയും എച്ച്.ഡി കുമാര സ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ അധികരാത്തിന് പുറത്താവുകയും ചെയ്ത് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ഡി.കെ പുതിയ നീക്കങ്ങള്‍ക്കൊരുങ്ങുന്നത്.

കോണ്‍ഗ്രസിനെ പുതുക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യാനുള്ള ഡി.കെ ശിവകുമാറിന്റെ പദ്ധതി പ്രകാരമാണ് ഈ ഇത്. ഡി.കെയുടെ പുതിയ പദ്ധതികളോട് നേതാക്കള്‍ വലിയ പിന്തുണയാണ് നല്‍കുന്നത്.

കര്‍ണാടകയിലെ കോണ്‍ഗ്രസിനെ കേഡര്‍ പാര്‍ട്ടിയാക്കി ഉയര്‍ത്താനാണ് തന്റെ ശ്രമമെന്ന് ഡി.കെ നേരത്തെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിന്റെ പ്രത്യയ ശാസ്ത്രം മനസിലാക്കുകയും നേതൃത്വത്തെ അംഗീകരിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ