ഭോപ്പാല്‍: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ജ്യോതിരാദിത്യ സിന്ധ്യ അനുകൂലികളുടെ വിജയം ഉറപ്പുവരുത്തണമെന്ന് നേതാക്കളോട് ബി.ജെ.പി ദേശീയ സെക്രട്ടറി ബി.എല്‍ സന്തോഷ്. ഏതെങ്കിലും സ്ഥാനാര്‍ത്ഥി തോറ്റാല്‍ ആ മണ്ഡലത്തിലുള്ള നേതൃത്വം നടപടി നേരിടാന്‍ തയ്യാറാകണമെന്നും സന്തോഷ് പറഞ്ഞു.
മധ്യപ്രദേശില്‍ 27 മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യസിന്ധ്യയുടെയും സംഘത്തിന്റേയും ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
നേരത്തെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പാര്‍ട്ടി ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ജ്യോതിരാദിത്യസിന്ധ്യയ്ക്ക് അമിത പ്രാധാന്യം നല്‍കുന്നതിനെതിരെ ബി.ജെ.പിയ്ക്കുള്ളില്‍ അതൃപ്തിയുണ്ട്.
പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരെ തഴഞ്ഞ് പുതുതായി വന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്നതിന് മുതിര്‍ന്ന നേതാക്കള്‍ എതിര്‍പ്പറിയിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ ഈ നീക്കം പ്രതിഫലിച്ചേക്കുമെന്നും നേതൃത്വം ഭയപ്പെടുന്നു.
അതേസമയം സിന്ധ്യയുടെ മണ്ഡലത്തില്‍ ബി.ജെ.പി നടത്തിയ റാലി പരാജയമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റാലി കടന്ന് പോകുന്നിടങ്ങളിലെല്ലാം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക