ന്യൂദല്‍ഹി: കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യക്കാരെ ബി.ജെ.പിയുടെ ഭരണ സംവിധാനത്തിന്റെ ഇരകളാക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
കൊവിഡ് വാക്‌സിന്‍ പൗരന്മാര്‍ക്ക് സൗജന്യമായി നല്‍കണമെന്നും ഇതില്‍ ഇനിയൊരു ചര്‍ച്ച ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
”ചര്‍ച്ചകള്‍ മതിയായി. കാര്യത്തിന്റെ അവസാനം, പൗരന്മാര്‍ക്ക് വാക്‌സിനുകള്‍ സൗജന്യമായി ലഭിക്കണം. ഇന്ത്യയെ ബി.ജെ.പിയുടെ സംവിധാനത്തിന്റെ ഇരയാക്കരുത്,”, അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.രാജ്യത്തെ 18-നും 45-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുക സ്വകാര്യ കേന്ദ്രങ്ങളിലൂടെ മാത്രമായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു.
അതേസമയം, കൊവിഡിനുള്ള ഭാരത് ബയോടെക്കിന്റെ വാക്സിനായ കൊവാക്സിന്റെ നിരക്ക് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് ഒരു ഡോസിന് 600 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയ്ക്കും കൊവാക്സിന്‍ നല്‍കും.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഷീല്‍ഡ് വാക്സിനും നിരക്ക് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമാണ് വാക്സിന്‍ വിതരണം ചെയ്യുക. കേന്ദ്രസര്‍ക്കാരിന് 150 രൂപയ്ക്കാണ് വാക്സിന്‍ നല്‍കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക