Kerala News
ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലെയ്‌സിലെ തൊഴിലാളി ഫേസ്ബുക്കില്‍ ലൈവിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 09, 12:01 pm
Saturday, 9th January 2021, 5:31 pm

തിരുവനന്തപുരം: ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലെയ്‌സിലെ തൊഴിലാളി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാധവപുരം സ്വദേശി അരുണാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഫേസ്ബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തായിരുന്നു ആത്മഹത്യാശ്രമം. വീഡിയോ കണ്ട സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

അരുണിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നേരത്തെ ജനുവരി രണ്ടിന് ഇതേ ഫാക്ടറിയിലെ തൊഴിലാളി ആത്മഹത്യ ചെയ്തിരുന്നു. ഫാക്ടറിക്കുള്ളില്‍ തന്നെയായിരുന്നു ആത്മഹത്യ ചെയ്തത്.

ഫാക്ടറി മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ സമരത്തിലാണ്. 1500-ഓളം പേര്‍ ജോലി ചെയ്തിരുന്ന ഫാക്ടറിയാണ് ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ലിമിറ്റഡ്. കളിമണ്ണ് കിട്ടുന്നതിലെ അപര്യാപ്തതയെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിയതെന്നാണ് മാനേജ്‌മെന്റ് അറിയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: English India Clay Limiter Labour Suicide Attempt