ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിനാണ് കളമൊരുങ്ങുന്നത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്‌റ്റേഡിയമാണ് ആദ്യ മത്സരത്തിന് വേദിയാകുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരക്കായാണ് ലങ്ക ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്.
മത്സരത്തില്‍ കറുത്ത ആം ബാന്‍ഡണിഞ്ഞാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങുക. മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഗ്രഹാം തോര്‍പ്പിനോടുള്ള ആദരസൂചകമായാണ് ഇംഗ്ലണ്ട് ആം ബാന്‍ഡ് ധരിക്കുന്നത്.
ഇംഗ്ലണ്ടിനായി നൂറ് ടെസ്റ്റ് മത്സരം കളിച്ച താരമാണ് തോര്‍പ്. 44.66 ശരാശരിയിലും 45.89 സ്‌ട്രൈക്ക് റേറ്റിലും 6,744 റണ്‍സാണ് അദ്ദേഹം നേടിയത്. 16 സെഞ്ച്വറിയും 39 അര്‍ധ സെഞ്ച്വറിയും നേടിയ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 200* ആണ്. ഇംഗ്ലണ്ടിനായി കളിച്ച 82 ഏകദിനത്തില്‍ നിന്നും 2380 റണ്‍സും അദ്ദേഹം നേടിയിരുന്നു.
ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ സറേക്ക് വേണ്ടിയായിരുന്നു തോര്‍പ് കളത്തിലിറങ്ങിയത്. 341 മത്സരത്തില്‍ നിന്നും 21,937 റണ്‍സാണ് അദ്ദേഹം നേടിയത്. 49 സെഞ്ച്വറിയും 122 അര്‍ധ സെഞ്ച്വറിയുമാണ് ആഭ്യന്തര തലത്തില്‍ സറേ ലെജന്‍ഡ് സ്വന്തമാക്കിയത്.
അതേസമയം, പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു.