ലോര്‍ഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിലെ മൂന്നാം ദിവത്തെ കളിക്കിടെ രസകരമായ സംഭവങ്ങള്‍. മൂന്നാം ദിനം ലഞ്ചിന് ശേഷം ഇന്ത്യന്‍ ടീം മൈതാനത്ത് എത്തിയത് ‘പന്ത്രണ്ട് കളിക്കാരുമായാണ്’.
പ്ലെയിംഗ് ഇലവനെക്കൂടാതെ കാണികളിലൊരാളാണ് ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഗ്രൗണ്ടിലിറങ്ങിയത്. എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ പുറത്തേക്ക് കൊണ്ടുപോയി.
ജാര്‍വോ 69 എന്ന് പേരെഴുതിയ ജഴ്‌സി ധരിച്ചാണ് ഇയാള്‍ മൈതാനത്തേക്കെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പുറത്തെത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ താന്‍ ടീമംഗമാണെന്ന തരത്തില്‍ ജഴ്‌സിയിലെ ഇന്ത്യന്‍ ടീമിന്റെ ലോഗോയും ഇയാള്‍ കാണിക്കുന്നുണ്ട്.
ഇത് കണ്ട് ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ് പൊട്ടിച്ചിരിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
New bowler from the Nursery End: Jarvo 69 😂
— Cricket Mate. (@CricketMate_) August 14, 2021
അതേസമയം രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 364 ല്‍ അവസാനിച്ചിരുന്നു. മറുപടി ബാറ്റിംഗില്‍ 108 ഓവറില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെടുത്തിട്ടുണ്ട്.
150 റണ്‍സ് പിന്നിട്ട ജോ റൂട്ട് പുറത്താകാതെ നില്‍ക്കുന്നു. ജോണി ബെയര്‍സ്‌റ്റോ 57 റണ്‍സെടുത്ത് പുറത്തായി.
നേരത്തെ ഒന്നാം ടെസ്റ്റിലും റൂട്ട് സെഞ്ച്വറി നേടിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: ENG vs IND Lord’s Test | Intruder tries to join Indian team, leaves Mohammed Siraj in splits