ന്യൂയോര്‍ക്ക്: ഓഫീസുകളില്‍ നിന്ന് ജോലി ചെയ്യുന്നവര്‍ക്ക് വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നവരേക്കാള്‍ മികച്ച മാനസികാരോഗ്യമുണ്ടെന്ന് റിപ്പോര്‍ട്ട്. യു.എസ് ആസ്ഥാനമായുള്ള മൈന്‍ഡ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ സാപിയന്‍സ് ലാബ്‌സ് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
65 രാജ്യങ്ങളിലായി 54,000 ജീവനക്കാരില്‍ നടത്തിയ സര്‍വേയില്‍ ഓഫീസില്‍ നിന്നും ജോലി ചെയ്യുന്നത് ജോലിസ്ഥലങ്ങളിലെ ബന്ധങ്ങളും ലക്ഷ്യബോധവും മാനസിക ക്ഷേമത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നുണ്ട്.
ഓഫീസുകളിലെത്തി ജോലി ചെയ്യുന്ന വ്യക്തികളുടെ മാനസികാരോഗ്യം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കൂടുതലാണെന്നും പഠനത്തില്‍ പറയുന്നുണ്ട്. ഹൈബ്രിഡ് അല്ലെങ്കില്‍ വര്‍ക്ക് ഫ്രം ഹോം ക്രമീകരണങ്ങളേക്കാള്‍ മികച്ച മാനസികാരോഗ്യം ഓഫീസുകളില്‍ നിന്നും ലഭിക്കുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു.
ജോലിഭാരം സമ്മര്‍ദത്തിനും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു എന്ന ധാരണയെ ഈ കണ്ടെത്തലുകള്‍ വെല്ലുവിളിക്കുന്നുണ്ടെന്നും ഇന്ന് ഇന്ത്യയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ഇത് വിപരീതമാണെന്നും പഠനത്തിലുണ്ട്.
എന്നാല്‍ ഇന്ത്യയില്‍ ജോലിഭാരം 13 ശതമാനം കൂടുതലാണെന്നും അതേസമയം ഇന്ത്യയിലെ ജോലിഭാരം ആഗോളശരാശരിയെക്കാള്‍ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.