Alert
സംസ്ഥാനത്ത് കടുത്ത ജാഗ്രതാനിര്‍ദേശം; ശംഖുമുഖം കടപ്പുറത്ത് 48 മണിക്കൂര്‍ നേരത്തേക്ക്  സന്ദര്‍ശകരെ  വിലക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 24, 02:51 pm
Tuesday, 24th April 2018, 8:21 pm

തിരുവനന്തപുരം:ശക്തമായ കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കടുത്ത് ജാഗ്രതാ നിര്‍ദ്ദേശം. തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് അടുത്ത് 48 മണിക്കൂര്‍ നേരത്തെക്ക് സന്ദര്‍ശകര്‍ക്ക്  വിലക്കേര്‍പ്പെടുത്തി

കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഉണ്ടായ ഏറ്റവും വലിയ കടല്‍ക്ഷോഭമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.അഞ്ച് മുതല്‍ ഏഴ് അടിവരെയുള്ള വന്‍തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രനിരീക്ഷണ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രതപുലര്‍ത്തണമെന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.