World
അമേരിക്കയുടെ ഫോണ്‍ ചോര്‍ത്തല്‍ നിയമവിരുദ്ധമെന്ന വിധി സ്വാഗതാര്‍ഹം: സ്‌നോഡന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Dec 17, 05:21 am
Tuesday, 17th December 2013, 10:51 am

[]വാഷിങ്ടണ്‍: അമേരിക്കയുടെ ഫോണ്‍ ചോര്‍ത്തല്‍ നിയമവിരുദ്ധമാണെന്ന കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് മുന്‍ എന്‍.എസ്.എ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍.

മുന്‍ എന്‍.എസ്.എ ഉദ്യോഗസ്ഥനായ എഡ്വേര്‍ഡ് സ്‌നോഡനാണ് അമേരിക്ക സ്വന്തം പൗരന്മാരുടേതുള്‍പ്പെടെയുള്ളവരുടെ ഫോണ്‍ ചോര്‍ത്തുന്നതായി പുറത്ത് വിട്ടത്.

യു.എസ് ഡിസ്ട്രിക്ട് ജഡ്ജാണ് സര്‍ക്കാര്‍ നടപടി അമേരിക്കന്‍ നിയമത്തിന് എതിരാണെന്ന് വിധിച്ചത്.

നിയമവിരുദ്ധമായാണ് എന്‍.എസ്.എ ഫോണ്‍ ചോര്‍ത്തിയതെന്ന് വിശ്വസിച്ചതിനാലാണ് താന്‍ അതിന് എതിരുനിന്നത്. അതിനാല്‍ തന്നെ ഇക്കാര്യം ഒരു തുറന്ന കോടതിയില്‍ വിചാരണ നടത്തുക എന്നത് പൊതു ജനങ്ങള്‍ അര്‍ഹിക്കുന്നതാണ്.

അമേരിക്കന്‍ ഫെഡറല്‍ കോടതി ജഡ്ജിയാണ് ഫോണ്‍ ചോര്‍ത്തല്‍ നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ചത്. പൊതുജനങ്ങളുടെ സ്വകാര്യതയെ അവഹേളിക്കുന്നതാണ് എന്‍.എസ്.എയുടെ നടപടിയെന്നാണ് കോടതി നിരീക്ഷിച്ചത്.