തജികിസ്ഥാനില്‍ ഭൂചലനം; 7.1 റിക്ടര്‍ തീവ്രത രേഖപ്പെടുത്തി
World News
തജികിസ്ഥാനില്‍ ഭൂചലനം; 7.1 റിക്ടര്‍ തീവ്രത രേഖപ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd February 2023, 9:39 am

ബെയ്ജിങ്: തജികിസ്ഥാന്‍ ചൈന അതിര്‍ത്തിയില്‍ ഭൂചലനം. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.1 ആണ് തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്.

പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് ചൈന ഭൂകമ്പ നെറ്റ്‌വര്‍ക്ക് സെന്റര്‍ അറിയിച്ചു.

അഫ്ഗാന്‍-ചൈന അതിര്‍ത്തിയിലെ അര്‍ദ്ധ സ്വയംഭരണ പ്രദേശമായ ഗോര്‍ണോ ബഡാക്ഷനാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

തുടര്‍ ചലനങ്ങള്‍ മറ്റ് മേഖലയില്‍ ഉണ്ടായോ എന്ന പരിശോധനയിലാണ് അധികൃതര്‍.

ജനവാസ മേഖലയല്ലാത്തതിനാല്‍ വലിയ അപകട സാധ്യത നിലനില്‍ക്കുന്നില്ല. എന്നാല്‍ പാമിര്‍ പര്‍വതങ്ങളില്‍ നിലനില്‍ക്കുന്ന പ്രകൃതി ദത്ത അണക്കെട്ടുകള്‍ തകര്‍ന്നാല്‍ സ്ഥിതി രൂക്ഷമാകുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പുലര്‍ച്ചെയുണ്ടായ ആദ്യ ഭൂചലനത്തിന് ശേഷം രണ്ട് വലിയ ഭൂചനലം കൂടി ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍.

ഈ മാസം ആദ്യം ഇതേ സ്ഥലത്ത് ഹിമപാതത്തെ തുടര്‍ന്ന് ഒമ്പത് പേര്‍ മരിച്ചിരുന്നു.

content highlight: Earthquake in Tajikistan; A magnitude of 7.1 was recorded