Advertisement
national news
പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി സി.ബി.ഡി.ടി; സമയം നീട്ടുന്നത് എട്ടാം തവണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 30, 05:01 pm
Monday, 30th December 2019, 10:31 pm

ന്യൂദല്‍ഹി: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ നീട്ടിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് (സി.ബി.ഡി.ടി) .

നേരത്തെ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനു അവസാന തീയതി ഡിസംബര്‍ 31 ആയിരുന്നു.
എട്ടാം തവണയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് വ്യക്തികള്‍ക്ക് പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടുന്നത്.

സി.ബി.ഡി.ടി ഇന്ന് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

‘1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 139 എ.എയിലെ ഉപവകുപ്പ് 2 പ്രകാരം പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി 2019 ഡിസംബര്‍ 31 മുതല്‍ 2020 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.’ വിജ്ഞാപനത്തില്‍ പറയുന്നു.

ആദായനികുതി വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം, സ്ഥിരം അക്കൗണ്ട് നമ്പര്‍ (പാന്‍) ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘മെച്ചപ്പെട്ട നാളെയെ കെട്ടിപ്പടുക്കുക! ആദായനികുതി സേവനങ്ങളുടെ പരിധിയില്ലാത്ത നേട്ടങ്ങള്‍ അനുഭവിക്കാന്‍ സുപ്രധാന ലിങ്ക് 2019 ഡിസംബര്‍ 31 ന് മുമ്പ് പൂര്‍ത്തിയാക്കുക,” സര്‍ക്കാര്‍ ബോഡി ഒരു പൊതു സന്ദേശത്തില്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആദായനികുതി വകുപ്പ് നല്‍കിയ 10 അക്കങ്ങളും അക്ഷരങ്ങളും(ആല്‍ഫാന്യൂമെറിക്) അടങ്ങിയിട്ടുള്ള നമ്പറാണ് പാന്‍. സമയപരിധി പാലിക്കുന്നതില്‍ പരാജയപ്പെടുന്ന ആളുകള്‍ക്ക് തുടര്‍ന്ന് അവരുടെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയില്ല, ഒപ്പം അവരുടെ പാന്‍ പ്രവര്‍ത്തനരഹിതമാവുകയും ചെയ്യും.