മലപ്പുറത്തെ കൊലവിളി മുദ്രാവാക്യം; അച്ചടക്ക നടപടിയുമായി ഡി.വൈ.എഫ്.ഐ
Kerala News
മലപ്പുറത്തെ കൊലവിളി മുദ്രാവാക്യം; അച്ചടക്ക നടപടിയുമായി ഡി.വൈ.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd June 2020, 3:20 pm

മലപ്പുറം: കൊലവിളി മുദ്രാവാക്യവുമായി പ്രകടനം നടത്തിയ ഡി.വൈ.എഫ്.ഐക്കെതിരെ അച്ചടക്ക നടപടി. മുത്തേടം മേഖലാ സെക്രട്ടറി പി. കെ ഷഫീക്കിനെതിരെയാണ് സംഘടന അച്ചടക്ക നടപടിയെടുത്തത്.

ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെതാണ് തീരുമാനം. ഷഫീക്കിനെ ഡി.വൈ.എഫ്.ഐയുടെ എല്ലാ ചുമതലകളില്‍ നിന്നും നീക്കി.

നേരത്തെ മുദ്രാവാക്യം വിളിച്ചവരെ തള്ളിപ്പറഞ്ഞു കൊണ്ട് ഡി.വൈ.എഫ്.ഐ രംഗത്തെത്തിയിരുന്നു.

പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിന് കണ്ടാലറിയാവുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

വ്യാഴാഴ്ചയാണ് കോണ്‍ഗ്രസിനെതിരെ ഭീഷണി മുദ്രാവാക്യങ്ങളുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.

ഷുക്കൂറിനെ കൊന്ന പൊന്നരിവാള്‍ അറബി കടലില്‍ കളഞ്ഞിട്ടില്ല. അരിഞ്ഞ് തള്ളുമെന്നുമാണ് മുദ്രാവാക്യത്തിലെ വാചകങ്ങള്‍.

കോണ്‍ഗ്രസുകാര്‍ക്കെതിരെയാണ് മുദ്രാവാക്യം. പ്രദേശത്ത് സി.പി.ഐ.എം- കോണ്‍ഗ്രസ് സംഘര്‍ഷം ഉണ്ടായിരുന്നെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഇരു പാര്‍ട്ടികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകന് പരിക്കേറ്റിരുന്നു. തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ