ഒരു സിനിമ പൊട്ടിക്കഴിഞ്ഞ് വീണ്ടും ഷൂട്ടിന് പോകുമ്പോള്‍ നല്ല തമാശയാണ്, ഇതായിരിക്കും അവിടെയുള്ളവരുടെ പ്രതികരണം: ദുല്‍ഖര്‍ സല്‍മാന്‍
Film News
ഒരു സിനിമ പൊട്ടിക്കഴിഞ്ഞ് വീണ്ടും ഷൂട്ടിന് പോകുമ്പോള്‍ നല്ല തമാശയാണ്, ഇതായിരിക്കും അവിടെയുള്ളവരുടെ പ്രതികരണം: ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 15th October 2022, 5:27 pm

കരിയറില്‍ തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെട്ട സമയത്ത് വളരെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍. സിനിമ പരാജയപ്പെടുമ്പോഴും വിജയിക്കുമ്പോഴും സെറ്റിലേക്ക് പോകുമ്പോഴുണ്ടാകുന്ന വ്യത്യാസങ്ങളും ഗുഡ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു.

‘തുടര്‍ച്ചയായി സിനിമകളൊന്നും ഓടാതിരുന്ന സമയമുണ്ട്. അന്ന് നല്ല ബുദ്ധിമുട്ടായിരുന്നു. ഒന്നും ചെയ്യാന്‍ പോലും പറ്റില്ല. ആ സമയത്ത് സെറ്റില്‍ പോകുന്നത് നല്ല തമാശയായിരിക്കും.

ഒരു ഹിറ്റിന് ശേഷം സെറ്റില്‍ പോവുകയാണെങ്കില്‍ എല്ലാവരുടെയും മുഖത്ത് ഭയങ്കര സന്തോഷം കാണും. നല്ല എനര്‍ജിയോടെ പെരുമാറും. എന്നാല്‍ ഒരു സിനിമ പരാജയപ്പെട്ടതിന് ശേഷം സെറ്റിലേക്ക് പോകുമ്പോള്‍ ഇതെല്ലാം നേരെ തിരിച്ചാവും. എല്ലാവരും നോക്കുന്നത് വേറൊരു രീതിയിലായിരിക്കും. പെരുമാറ്റം മാറും,’ ദുല്‍ഖര്‍ പറഞ്ഞു.

റൊമാന്റിക് സിനിമകള്‍ ചെയ്യുന്നത് നിര്‍ത്തുകയാണെന്ന് പറഞ്ഞതിനെ പറ്റിയും അദ്ദേഹം പ്രതികരിച്ചു. ‘എന്റെ സ്‌റ്റേറ്റ്‌മെന്റ് ഇത്ര വൈറലാവുമെന്ന് വിചാരിച്ചില്ല. ആ സമയത്ത് എനിക്ക് വരുന്നത് മുഴുവന്‍ ലവ് സ്റ്റോറികളായിരുന്നു. ഒരു ബ്രേക്കിന് സമയമായി എന്ന് തോന്നി.

തുടക്കകാലത്ത് റൊമാന്‍സ് ചെയ്യുന്നത് പോലെയല്ല ഇപ്പോള്‍. നരയൊക്കെ വന്ന് തുടങ്ങി. ഇപ്പോള്‍ റൊമാന്‍സ് ചെയ്യുന്നുണ്ടെങ്കിലും കുറച്ചൂടെ മെച്ച്വര്‍ ടൈപ്പ് ചെയ്യാനാണ് ഇഷ്ടം. ഒരു അഭിനേതാവ് എന്ന നിലയില്‍ എന്നെ തന്നെ മുന്നോട്ട് ചലിപ്പിക്കേണ്ട സമയമാണിത്. പത്ത് മുപ്പത് വര്‍ഷം റൊമാന്‍സും ചെയ്‌തോണ്ട് ഇവിടെ നിലനില്‍ക്കാനാവുമെന്ന് തോന്നുന്നില്ല,’ ദുല്‍ഖര്‍ പറഞ്ഞു.

കിങ് ഓഫ് കൊത്തയാണ് ഷൂട്ടിങ് പുരോഗമിക്കുന്ന ദുല്‍ഖറിന്റെ പുതിയ ചിത്രം. പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഭിലാഷ് ജോഷിയാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം തമിഴ്നാട്ടിലെ കാരൈക്കുടിയില്‍ ആണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ദുല്‍ഖറിനൊപ്പം വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിര്‍മാണ ചിത്രമാണ് കിങ് ഓഫ് കൊത്ത.

Content Highlight: Dulquer salmaan spoke about the differences between going to the sets when the film fails and succeeds