Movie Day
കൃത്രിമത്വം, നാടകീയത, ക്രിഞ്ച്; വില്ലന്മാര്‍ വരെ കോമഡിയാകുന്ന മാസ് ഗ്യാങ്‌സ്റ്റര്‍ മൂവി
തനിക്ക് കിട്ടിയ കഥാപാത്രം അത്യാവശ്യം എഫേര്‍ട്ട് എടുത്ത് പറ്റുന്ന പോലെ നന്നായി ദുല്‍ഖര്‍ ചെയ്തിട്ടുണ്ട്, പ്രത്യേകിച്ച് ആക്ഷന്‍ സീക്വന്‍സുകളില്‍. എന്നിരുന്നാലും കൊത്ത എന്ന സാങ്കല്‍പ്പിക സ്ഥലം ഭരിക്കുന്ന, വിറപ്പിക്കുന്ന ഒരു വീര നായകന്‍ ആയി മാറി പ്രേക്ഷകരില്‍ ആവേശം ജനിപ്പിക്കാനൊന്നും ദുല്‍ഖറിന് പൂര്‍ണമായി പറ്റിയിട്ടില്ല.
ഒന്ന് രണ്ട് സ്ഥലത്തെ ആംഗ്രി ഡയലോഗ് ഡെലിവറി മാറ്റി നിര്‍ത്തിയാല്‍ ഇത്തരം ഒരു കഥാപാത്രത്തിനു വേണ്ട സ്വാഗ് ഒന്നും വേണ്ടത്ര വര്‍ക്ക് ഔട്ട് ആയില്ല എന്ന് പറയേണ്ടി വരും.
കണ്ണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷബീര്‍ നല്ല പ്രകടനം കാഴ്ച വെച്ചെങ്കിലും ആ കഥാപാത്ര സൃഷ്ടി ദുര്‍ബലമായിട്ടാണ് അനുഭവപ്പെട്ടത്. ഫസ്റ്റ് ഹാഫില്‍ വളരെ സ്‌ട്രോങ് ആയ ഒരു കഥാപാത്രം രണ്ടാം പകുതിയില്‍ വല്ലാതെ വീക്കായ പോലെ തോന്നി.
വ്യക്തിപരമായി ഇഷ്ടപ്പെട്ട കഥാപാത്രം നൈല ഉഷ ചെയ്ത മഞ്ജു ആണ്. തന്റെ കഥാപാത്രത്തെ അവര്‍ നന്നായി ചെയ്തുവെച്ചിട്ടുണ്ട്. പിന്നെ രഞ്ജിത്ത് എന്ന കഥാപാത്രത്തെ അത്യാവശ്യം ഹ്യൂമറൊക്ക വെച്ചു ചെമ്പന്‍ വിനോദും മികച്ചതാക്കിയിട്ടുണ്ട്. പിന്നെ നന്നായി എന്ന് തോന്നിയത് സജിത മഠത്തിലിന്റെ കഥാപാത്രമാണ്.
പ്രസന്ന, ഗോകുല്‍ സുരേഷ്, ഐശ്വര്യ ലക്ഷ്മി, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, സുധി കോപ്പ, സെന്തില്‍ കൃഷ്ണ അടക്കമുള്ള വന്‍ താരനിരയ്ക്ക് കാര്യമായി ഒരു ഇംപാക്ട് ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എങ്കിലും ഓരോരുത്തരും കിട്ടിയ റോള്‍ നന്നായി ചെയ്തിട്ടുണ്ട്. ചിത്രത്തിലെ ഒരു ഗസ്റ്റ് റോള്‍ ഒക്കെ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ ആയിരുന്നു.
കഥ,തിരക്കഥ,സംവിധാനം.
ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ ഇവിടെ ആണ്. അങ്ങേയറ്റം പറഞ്ഞു പഴകിയ കഥ യാതൊരു ആവേശവും ഉദ്വേഗവും ജനിപ്പിക്കാത്ത രീതിയില്‍ തിരക്കഥയാക്കി അവതരിപ്പിച്ച അനുഭവം ആണ് സിനിമ കണ്ടപ്പോള്‍ കിട്ടിയത്.
കൊത്ത എന്ന സ്ഥലത്തെ കൃത്യമായി പ്രേക്ഷകരില്‍ എത്തിക്കാന്‍ തിരക്കഥയ്‌ക്കോ, സംവിധാനത്തിനോ സാധിച്ചിട്ടില്ല. വളരെയധികം കൃത്രിമത്വവും, നാടകീയവും ക്രിഞ്ച് അടിപ്പിക്കുന്നതുമായ ഡയലോഗുകള്‍ സിനിമയിലുണ്ട്. അത് വലിയ രീതിയില്‍ ചിത്രത്തെ ബാധിച്ചിട്ടുണ്ട്. ഏകദേശം 3 മണിക്കൂര്‍ എടുത്തിട്ടും ഒരു കഥാപാത്രവും പ്രേക്ഷകരുമായി കാര്യമായി കണക്ട് ആവുന്നില്ല.
സാധാരണ ഇത്തരം സിനിമകളില്‍ നായകന്‍ /വില്ലന്‍ ഇതില്‍ ഏതെങ്കിലും ഒരു കഥാപാത്രം മറ്റേ കഥാപാത്രത്തെ ഡോമിനേറ്റ് ചെയ്യാറുണ്ട്. ഇവിടെ ഡി.ക്യുവിന്റെ നായക വേഷമായ കൊത്ത രാജുവോ ചെമ്പന്റെ രഞ്ജിത്തോ, ഷബീറിന്റെ കണ്ണനോ സ്‌ട്രോങ്ങ് ആയ കഥാപാത്രങ്ങള്‍ ആയി അവതരിപ്പിക്കാന്‍ തിരക്കഥ എഴുതിയ അഭിലാഷ് ചന്ദ്രനോ സംവിധാനം ചെയ്ത അഭിലാഷ് ജോഷിക്കോ സാധിച്ചില്ല.
അതുകൊണ്ട് തന്നെ ഒരു പ്രോപ്പര്‍ ഹീറോ /വില്ലന്‍ കോണ്‍ഫ്‌ളിക്ട് സിനിമയില്‍ ഉടനീളം മിസ്സിംഗ് ആണ്. വില്ലന്മാര്‍ പല സ്ഥലത്തും വല്ലാതെ കോമഡി ആവുകയും വീക്കാവുകയും ചെയ്തിട്ടുണ്ട്.
ടെക്‌നിക്കല്‍ സൈഡ് നോക്കിയാല്‍ നിമിഷ് രവിയുടെ സിനിമാറ്റോഗ്രഫി നന്നായിരുന്നെങ്കിലും സിനിമക്ക് കൊടുത്ത കളര്‍ ടോണ്‍ അത്ര മികച്ചതായി തോന്നിയില്ല. എങ്കിലും ഷോട്ടുകള്‍ ഒക്കെ അത്യാവശം മികച്ചുനിന്നിട്ടുണ്ട്.
സംഗീതം ആണ് ഈ സിനിമയില്‍ ഏറ്റവും നന്നായി എന്ന് തോന്നിയ ഒരു ഘടകം. ജേക്‌സ് ബിജോയുടെ സംഗീതം മികച്ചതായിരുന്നു. പലയിടത്തും വീണുപോവാതെ സിനിമയെ പിടിച്ചു നിര്‍ത്തിയതില്‍ ജേക്‌സിന്റെ കിടിലന്‍ ബി.ജി.എം വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ജേക്‌സിന്റെ കരിയറില്‍ ഇതുവരെയുള്ള വര്‍ക്കുകളില്‍ മികച്ച വര്‍ക്കായി തന്നെ കിങ് ഓഫ് കൊത്ത ഉണ്ടാവും എന്ന് ഉറപ്പാണ്. ഐറ്റം സോങ് ഉള്‍പ്പെടെ അത്യാവശ്യം നന്നായി വിഷ്വലൈസ് ചെയ്തിട്ടുമുണ്ട്.
രാജ് ശേഖര്‍, മഹേഷ് മാത്യു എന്നിവര്‍ ഒരുക്കിയ അക്ഷന്‍ സീക്വന്‍സുകളും അത്യാവശം മികച്ചതായിരുന്നു. പ്രത്യേകിച്ച് ക്ലൈമാക്‌സ് ഫൈറ്റ്, അതിലെ തന്നെ ചില ക്യാമറ മൂവ്‌മെന്റ്‌സ് ഒക്കെ കാണാന്‍ ഓളം ഉണ്ടായിരുന്നു.
ചിത്രത്തിന്റെ ആര്‍ട്ട് വര്‍ക്കും അത്യവശ്യം നന്നായിട്ടുണ്ട്. അതുപോലെ തന്നെ Production Design പോലുള്ള കാര്യങ്ങളും മികച്ചതായിരുന്നു. അത്യാവശ്യം എഫേര്‍ട്ട് ഈ കാര്യങ്ങളിലെല്ലാം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എടുത്തിട്ടുണ്ട്.
ബിഗ് കാന്‍വാസ് കമേഴ്ഷ്യല്‍ സിനിമ എടുക്കുന്നതില്‍ മലയാളം ഇന്‍ഡസ്ട്രിയുടെ ദൗര്‍ബല്യം ഒരിക്കല്‍ കൂടി തെളിയിക്കുന്ന സിനിമ ആയി കിങ് ഓഫ് കൊത്ത മാറി എന്നത് നിരാശപ്പെടുത്തുന്ന കാര്യമാണ്. അതിനു പ്രധാന കാരണങ്ങളില്‍ ദുര്‍ബലമായ തിരക്കഥയും പ്രത്യേകതയൊന്നും ഇല്ലാത്ത സംവിധാനവും ആണ്.
അതുപോലെ ഇത്തരം ഒരു മാസ്സ് കഥാപാത്രം ചെയ്ത് ഫലിപ്പിക്കാന്‍ ലാലേട്ടന്‍, മമ്മൂക്ക, സുരേഷ് ഗോപി എന്നിവരെ പോലെ നിലവിലെ യുവതാരങ്ങള്‍ക്ക് സാധിക്കുന്നില്ല എന്നതും ഒരു വസ്തുത ആണ്. പൃഥ്വിരാജിന്റെ കടുവ കണ്ടപ്പോഴും അങ്ങനെ ആണ് തോന്നിയത്.
മലയാള സിനിമയുടെ നിലവിലെ അവസ്ഥ വെച്ചു ഇതുപോലെ ഒരു എന്റര്‍ടൈനര്‍ എടുക്കാനുള്ള ഒരു ശ്രമം നടത്തി എന്നത് അഭിനന്ദനം അര്‍ഹിക്കുന്നതാണ്. ഡി.ക്യു എന്ന നടനെ ഇതുവരെ കാണാത്ത ഒരു മാസ് റോളില്‍ കാണാന്‍ താല്പര്യമുണ്ടെങ്കില്‍ അമിത പ്രതീക്ഷ വക്കാതെ പോയാല്‍ ചിലപ്പോള്‍ വലിയ നിരാശ ഇല്ലാതെ കണ്ടിരിക്കാവുന്ന one-time watchable avg flick ആണ് കിങ് ഓഫ് കൊത്ത എന്ന് വേണമെങ്കില്‍ പറയാം.
Content Highlight: Dulquer salmaan King Of Kotha Movie analysis