Advertisement
Malayalam Cinema
അനൂപ് സത്യനും കൂട്ടര്‍ക്കും 'വരനെ ആവശ്യമുണ്ട്' ; ദുല്‍ഖര്‍- സുരേഷ് ഗോപി ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Jan 01, 09:54 am
Wednesday, 1st January 2020, 3:24 pm

കൊച്ചി: വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. വരനെ ആവശ്യമുണ്ട് എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍.

ശോഭനയും സുരേഷ് ഗോപിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടെ കല്ല്യാണി പ്രിയദര്‍ശനും ദുല്‍ഖര്‍ സല്‍മാനും ഉണ്ട്. ശോഭനയും സുരേഷ് ഗോപിയും 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

അനൂപ് സത്യന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഉര്‍വശി, മേജര്‍ രവി, ലാലു അലക്‌സ്, ജോണി ആന്റണി വാഫാ ഖദീജ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭന മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. 2013ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലാണ് ശോഭന അവസാനമായി വേഷമിട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ ജീവിതകഥ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ഒരു ഫണ്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

മുന്‍പ് ഈ സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള സുരേഷ് ഗോപിയുടെയും ശോഭനയുടെയും ദുല്‍ഖറിന്റെയും അടക്കമുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.
ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ നേതൃത്വത്തില്‍ അണിയറയില്‍ മൂന്ന് ചിത്രങ്ങളാണ് പുരോഗമിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതില്‍ മൂന്നാമതായി പ്രഖ്യാപിച്ച ചിത്രമാണ് ഇതെങ്കിലും ആദ്യം തീയേറ്ററുകളിലെത്തുക അനൂപ് സത്യന്‍ ചിത്രമായിരിക്കും. കുറുപ്പ്, മണിയറയിലെ അശോകന്‍ എന്നീ ചിത്രങ്ങളാണ് ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന മറ്റു രണ്ട് ചിത്രങ്ങള്‍.

നേരത്തെ ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ മമ്മൂട്ടി സന്ദര്‍ശനം നടത്തിയിരുന്നു.

DoolNews Video