Advertisement
Bollywood
ശ്രീദേവിയുടെ മരണം ഹൃദയം തകര്‍ത്തു; വാപ്പച്ചിക്കു വേണ്ടി അവരില്‍ നിന്നുവാങ്ങിയ അവാര്‍ഡ് ഇപ്പോഴും ഓര്‍ക്കുന്നു: ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Feb 25, 12:07 pm
Sunday, 25th February 2018, 5:37 pm

 

കൊച്ചി: ഇന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച ശ്രീദേവിയുടെ മരണത്തില്‍ അനുശോചനവുമായി മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍. ശ്രീദേവിയുമൊത്തുള്ള ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചാണ് ദുല്‍ഖര്‍ അനുശോചനം അറിയിച്ചത്.

ഹൃദയം തകര്‍ക്കുന്ന വാര്‍ത്തയാണിതെന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. കുറച്ചുനാള്‍ മുമ്പ് മമ്മൂട്ടിക്കു വേണ്ടി ശ്രീദേവിയില്‍ നിന്ന് വാര്‍ഡ് സ്വീകരിക്കുന്ന തന്റെ ചിത്രം ദുല്‍ഖര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.

 

 

മുംബൈയിലെ ആന്റില പാര്‍ട്ടിയിലാണ് അവസാനമായി ശ്രീദേവി മാമിനെ കാണുന്നത്. അതിസുന്ദരിയായിരുന്നു അവരപ്പോള്‍.

ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ വെച്ച് ശ്രീദേവി അന്തരിച്ചത്. ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും മരണസമയത്ത് സമീപത്തുണ്ടായിരുന്നതായാണ് വിവരം. ബോളിവുഡ് നടന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് ശ്രീദേവിയും കുടുംബവും ദുബൈയിലെത്തിയത്.

താരത്തിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് ഇന്ത്യന്‍ സിനിമാലോകത്തെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.