Cricket
ഡി.ആര്‍.എസില്‍ പ്രണയാഭ്യര്‍ത്ഥനയും; ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിനിടെ പ്രണയാഭ്യര്‍ത്ഥനയുമായി ഗാലറിയില്‍ യുവാവ്, കൈയടിച്ച് ചാഹല്‍- വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
2018 Jul 14, 02:55 pm
Saturday, 14th July 2018, 8:25 pm

ലോര്‍ഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിനിടെ പ്രണയാഭ്യര്‍ത്ഥനയുമായി ഗാലറിയില്‍ യുവാവ്. തന്റെ കൂടെയിരുന്ന പെണ്‍കുട്ടിയോടാണ് ഇയാള്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയത്.

പ്രണയാഭ്യര്‍ത്ഥന നടത്തുന്നത് കണ്ട ലോര്‍ഡ്‌സിലെ ക്യാമറാമാന്‍ ഉടന്‍ തന്നെ ദൃശ്യങ്ങള്‍ തന്റെ ക്യാമറയില്‍ പകര്‍ത്തുകയും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. കൂടാതെ ദൃശ്യത്തോടൊപ്പം ഡി.ആര്‍.എസിന് സമാനമായി ഡിസിഷന്‍ പെന്‍ഡിംഗ് എന്ന് എഴുതിക്കാണിക്കുകയും പെണ്‍കുട്ടി യുവാവിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ചതോടെ ഷീ സെഡ് യെസ് എന്ന്  എഴുതിതിക്കാണിക്കുകയും ചെയ്തു.

ALSO READ: ഇംഗ്ലണ്ടിന് ആദ്യ ഷോക്ക്; ബെല്‍ജിയം ഒരുഗോളിന് മുന്നില്‍

മത്സരത്തിനിടെയുള്ള പ്രണയരംഗം കണ്ട് ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ കൈയടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

അതേസമയം ഇംഗ്ലണ്ട് ഉയര്‍ത്തിയ 323 റണ്‍സിനെതിരെ ഇന്ത്യ ബാറ്റ് ചെയ്യുകയാണ്. ആറോവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ 34 റണ്‍സ് എടുത്തിട്ടുണ്ട്. ഇംഗ്ലണ്ടിനായി ജോ റൂട്ട് സെഞ്ച്വറി നേടി. ഇവോയിന്‍ മോര്‍ഗനും ഡേവിഡ് വില്ലിയും അര്‍ധസെഞ്ച്വറി നേടി.