Entertainment news
ത്രസിപ്പിക്കാന്‍ 'ഡ്രൈവര്‍ ജമുന': ട്രയ്‌ലര്‍ റിലീസ് ചെയ്തു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 06, 05:40 pm
Wednesday, 6th July 2022, 11:10 pm

ഐശ്വര്യ രാജേഷ് പ്രധാന കഥാപാത്രത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഡ്രൈവര്‍ ജമുന’ യുടെ ട്രയ്‌ലര്‍ റിലീസ് ചെയ്തു. ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് ഐശ്വര്യ ചിത്രത്തില്‍ എത്തുന്നത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും ട്രെയ്‌ലര്‍ റിലീസ് ചെയ്യ്തിട്ടുണ്ട്.

ടാക്‌സി ഡ്രൈവറുടെ ജീവിതത്തില്‍ നടക്കുന്ന ത്രസിപ്പിക്കുന്ന പ്രശ്‌നങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത് എന്ന് ട്രയ്‌ലറില്‍ നിന്ന് വ്യക്തമാക്കുന്നു. കിന്‍സ്ലിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 18 റീല്‍സിന്റെ ബാനറില്‍ എസ്പി. ചൗത്താരിയാണ് ചിത്രം നിര്‍മിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.

ഐശ്വര്യയെ കൂടാതെ, നരേന്‍, ശ്രീരഞ്ജനി, പാണ്ഡ്യന്‍, അഭിഷേക്, കവിതാ ഭാരതി, മണികണ്ഠന്‍, രാജേഷ്, തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. ജിബ്രനാണ് സംഗീതം ഗോകുല്‍ ബിനോയ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

ജിയോ ബേബി സംവിധാനം ചെയ്ത് നിമിഷ സജയന്‍ സൂരാജ് വെഞ്ഞാറമൂട് അഭിനയിച്ച ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ തമിഴ് റീമേക്കില്‍ ഐശ്വര്യയാണ് നായികയായി അഭിനയിച്ചത്.

അടുത്തിടെ മികച്ച പ്രേക്ഷക അഭിപ്രായങ്ങള്‍ ലഭിച്ച സുഴല്‍ എന്ന വെബ്സീരിസിലും ഐശ്വര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ആമസോണ്‍ പ്രൈമിലാണ് സീരീസ് റിലീസ് ചെയ്തത്.

Content Highlight : Driver Jamuna’: Trailer released