കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഡോ. ജോ ജോസഫി(41)നെ പ്രാഖ്യാപിച്ചു. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. എറണാകുളം ലെനിന്‍ സെന്ററില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിന് ശേഷമാണ് പ്രഖ്യാനം നടത്തിയത്.
പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് ജോ ജോസഫ് മത്സരിക്കുകയെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞു. കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടിയാണ് ഇടത് മുന്നണി ജനങ്ങളെ സമീപിക്കുന്നതെന്നും കാലതാമസം ഉണ്ടായത് നടപടി പൂർത്തിയാകാത്തതിനാലാണെന്നും ഇ.പി. ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എറണാകുളത്തെ ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ് ജോ ജോസഫ്. കൊച്ചി വാഴക്കാല സ്വദേശിയാണ്. രാവിലെ സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും നടന്നതിന് ശേഷമാണ് ഇടതുമുന്നണിയോഗം ചേര്‍ന്നത്.
ഉറപ്പാണ് 100; ഉറപ്പാണ് തൃക്കാക്കര എന്ന ഹാഷ് ടാഗോടെ സോഷ്യല്‍ മീഡിയയിലടക്കം ഇതിനകം പ്രചരണം സജീവമായി കഴിഞ്ഞു. ഇന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും.
CONTENT HIGHLIGHTS: Dr. Joe Joseph is an LDF candidate In Thrikkakara,