Kerala News
ദുരിതമനുഭവിക്കുന്നവരെ സഹായിക്കാം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായമയക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jul 30, 03:16 pm
Tuesday, 30th July 2024, 8:46 pm

വയനാട്: വയനാട് ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായമയക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ദുരിതബാധിതരെ സഹായിക്കാനും ദുരന്തമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാനും ഇതിലൂടെ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

അക്കൗണ്ട് വിവരങ്ങള്‍

AC Details

A/c Number: 39251566695

A/c Name : Chief Minister’s Distress Relief Fund Account No. 02

Branch : City Branch, Thiruvananthapuram

IFSC : SBIN0070028 | SWIFT CODE: SBININBBT08

Account Type: Savings | PAN : AAAGD0584M

ഉരുള്‍പൊട്ടലില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും, മരിച്ചവരുടെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന ചൂരല്‍മലയിലേക്ക് ആവശ്യമായ സഹായങ്ങളെത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

അതേസമയം ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 106ആയി ഉയര്‍ന്നു. 113ലേറെപ്പേര്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നുണ്ട്. മരിച്ചവരില്‍ 34 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രാത്രി ആളുകള്‍ ഉറങ്ങിക്കിടക്കവെയാണ് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലുണ്ടായത്. പുലര്‍ച്ചെ രണ്ടിനും, പിന്നീട് 4.10നും ഉരുള്‍പൊട്ടലുണ്ടാവുകയായിരുന്നു.

Content Highlight: Donations can be given  to Chief Minister’s distress relief fund