അച്ചടക്കത്തിൽ നിന്ന് വ്യതിചലിക്കരുത്; പുഴുക്കുത്തുകളെ ഒഴിവാക്കും; എം.ആർ അജിത് കുമാറിനെതിരെ അന്വേഷണം
Kerala News
അച്ചടക്കത്തിൽ നിന്ന് വ്യതിചലിക്കരുത്; പുഴുക്കുത്തുകളെ ഒഴിവാക്കും; എം.ആർ അജിത് കുമാറിനെതിരെ അന്വേഷണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd September 2024, 10:50 am

തിരുവനന്തപുരം: നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ എ.ഡി.ജി.പി എം.ആര്‍.അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിന് ശേഷമാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ പൊലീസ് അച്ചടക്കത്തിൽ നിന്ന് വ്യതിചലിക്കരുതെന്നും പൊലീസിലെ പുഴുക്കുത്തുകൾ എത്ര വലുതാണെങ്കിലും ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ആരോപണ വിധേയനായ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം .

സത്യസന്ധരായ പോലീസുകാർക്ക് കറകളഞ്ഞ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന വിദ്യാഭ്യാസമുള്ള ധാരാളം ആളുകൾ പൊലീസ് മേഖലയിലേക്ക് കടന്നുവരുന്നുണ്ടെന്നും അവരിൽ നിന്ന് വിദ്യാഭ്യാസത്തിനനുസരിച്ചുള്ള പ്രവർത്തനം സർക്കാർ പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ പൊലീസ് സേനയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള എല്ലാ നടപടികളും സർക്കാരിൽ നിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Updating…

Content Highlight: Don’t deviate from police discipline, worms will be avoided: CM puts MR Ajit Kumar on stage