റയൽ മാഡ്രിഡിനായി ഒരുമിച്ച് കളിച്ചിട്ടുള്ള താരങ്ങളാണ് റൊണാൾഡൊയും മെസൂട്ട് ഓസിലും ഇരു താരങ്ങളും തമ്മിൽ വലിയ സൗഹൃദവുമുണ്ടായിരുന്നു. റൊണാൾഡൊയുടെ കരിയറിലെ ഏറ്റവും നല്ല സമയമായിരുന്നു റയലിൽ കളിച്ചിരുന്ന സമയം 16 ട്രോഫികളാണ് റയലിനൊപ്പം റൊണാൾഡൊ സ്വന്തമാക്കിയിട്ടുള്ളത്.
റോണോയും ഓസിലും ഏകദേശം മൂന്ന് വർഷമാണ് റയലിനായി ഒരുമിച്ച് കളിച്ചിട്ടുള്ളത്. 149 മത്സരങ്ങൾ റൊണാൾഡൊക്കൊപ്പം കളിച്ച ഓസിൽ റോണോക്കൊപ്പം ചേർന്ന് ഏകദേശം 39 ഗോളുകളിലും പങ്കാളികളായിട്ടുണ്ട്.
റൊണാൾഡൊക്കൊപ്പം കളിക്കുന്ന അനുഭവം എന്താണെന്നാണ് ഈയിടെ ചില മാധ്യമ പ്രവർത്തകർ ഓസിലിനോട് ചോദിച്ചിരുന്നു. എന്നാൽ അത് റൊണാൾഡൊയോട് ചോദിക്കണമെന്നും, അവനാണ് എന്റെയൊപ്പം കളിച്ചിട്ടുള്ളതെന്നുമാണ് അതിന് മറുപടിയായി തമാശ രൂപത്തിൽ ഓസിൽ മറുപടി പറഞ്ഞത്. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
2010നും 2013നും ഇടയിൽ മൂന്ന് ട്രോഫികളാണ് റൊണാൾഡൊയും ഓസിലും കൂടി സ്വന്തമാക്കിയിട്ടുള്ളത്.
അടുത്തിടെ റൊണാൾഡൊയെ വിമർശിക്കുന്നവർക്കെതിരെ ട്വിറ്ററിൽ മറുപടിയുമായി ഓസിൽ രംഗത്ത് വന്നിരുന്നു.
“റൊണാൾഡൊയെക്കുറിച്ച് മാധ്യമങ്ങൾ ഇത്രയേറെ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നത് എന്ത് കൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. മീഡിയ ക്ലിക്കിന് വേണ്ടി എന്തും ഉണ്ടാക്കി വിടുകയാണ്. ഫുട്ബോൾ വിദഗ്ധർക്ക് വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ട് നല്ല താരങ്ങളെ പരമാവധി മോശം പറഞ്ഞ് അവർക്ക് നെഗറ്റീവ് ഇമേജ് ഉണ്ടാക്കിക്കൊടുക്കലാണ് ഉദ്ദേശം,’ ഓസിൽ പറഞ്ഞു.
• Turkish fan to Özil: “What was it like to play with Cristiano?”
“റൊണാൾഡൊക്ക് 38വയസുണ്ട്. അതിനാൽ തന്നെ അദ്ദേഹത്തിന് ഒരു സീസണിൽ 50 ഗോളൊന്നും നേടാൻ കഴിയില്ല. അത് തികച്ചും സ്വാഭാവികമാണ്. 20 വയസുകാരനെപ്പോലെ ഇപ്പോഴും കളിക്കാൻ അദ്ദേഹത്തെ പ്രായം അനുവദിക്കില്ല,’ ഓസിൽ കൂട്ടിച്ചേർത്തു.
അതേസമയം അൽ നസറിനായി മൂന്ന് മത്സരങ്ങൾ കളിച്ച റൊണാൾഡോക്ക് ഒരു ഗോൾ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.
ഫെബ്രുവരി ഒമ്പതിന് അൽ വെഹ്ദക്കെതിരെയാണ് അൽ നസറിന്റെ അടുത്ത മത്സരം.
Content Highlights:Don’t ask me; Ask Ronaldo, he is the one who played with me; Mesut Ozil’s response goes viral