national news
ഗാര്‍ഹിക സിലിണ്ടറിന് വീണ്ടും വില കൂട്ടി: പാചകവാതക വില 1000 രൂപ കടന്നു
സ്പോര്‍ട്സ് ഡെസ്‌ക്
2022 May 07, 02:18 am
Saturday, 7th May 2022, 7:48 am

ന്യൂദല്‍ഹി: പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണു കൂട്ടിയത്. പുതിയ വില 1,006.50 രൂപ.

956.50 രൂപയായിരുന്നു 14.2 കിലോ ഗാര്‍ഹിക സിലിണ്ടറിന്റെ നിലവിലെ വില.

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞയാഴ്ച വര്‍ധിപ്പിച്ചിരുന്നു. 19 കിലോയുടെ സിലിണ്ടറുകളുടെ വില 102.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി.

നേരത്തെ ഏപ്രില്‍ ഒന്നിന് 19 കിലോഗ്രാം വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് 250 രൂപ വര്‍ധിപ്പിച്ചിരുന്നു. അന്ന് 2,253 രൂപയായിരുന്നു. മാര്‍ച്ച് ഒന്നിന് 105 രൂപയും വര്‍ധിപ്പിച്ചിരുന്നു.

നേരത്തെ, ഇന്ധന വിലയില്‍ വലിയ രീതിയിലുള്ള വര്‍ധനവ് ഉണ്ടായിരുന്നു.

പഞ്ചാബ്, മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അവസാനിച്ചതോടെ രാജ്യത്തുടനീളം ഇന്ധനവില കുത്തനെ ഉയര്‍ന്നിരുന്നു.

 

Content Highlights: Domestic LPG cylinder prices raised by Rs 50