ഒന്നും നേടാനാവത്തതില്‍ നിരാശയുണ്ട്, എങ്കിലും വിരമിക്കില്ല
DSport
ഒന്നും നേടാനാവത്തതില്‍ നിരാശയുണ്ട്, എങ്കിലും വിരമിക്കില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st July 2012, 11:25 am

ലണ്ടന്‍: എയര്‍റൈഫിളില്‍ വിജയിക്കാനാവത്തതില്‍ തനിയ്ക്ക് ഏറെ നിരാശയുണ്ടെന്ന് എയര്‍റൈഫിള്‍ താരം അഭിനവ് ബിന്ദ്ര. മത്സരശേഷം മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു ബിന്ദ്ര.[]

“” ഇത്തവണ പ്രതീക്ഷിച്ചതുപോലെയുള്ള പ്രകടനം നടത്താനായില്ല. ആദ്യ റൗണ്ട് മുതല്‍ മുന്നേറി കളിക്കാനാവാതിരുന്നതാണ് പ്രശ്‌നം. ബെയ്ജിങ് ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ എനിയ്ക്ക് പ്രതീക്ഷ തന്നു. ആ പ്രതീക്ഷയോടെ തന്നെയാണ് ലണ്ടനില്‍ എത്തിയതും. എന്നാല്‍ വിധി മറ്റൊന്നായിരുന്നു.

ഓരോ ഷൂട്ടും ലക്കാണ്. ആ ലക്ക് ലഭിച്ചാല്‍ മാത്രമേ മുന്നേറി പോകാന്‍ കഴിയൂ. ഇത്തവണ ഭാഗ്യം എന്നെ കടാക്ഷിച്ചില്ല. ഇന്നലത്തേത് എന്റെ ദിവസമായിരുന്നില്ല. മെഡല്‍ നേടാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്. എന്നിരുന്നാലും വിരമിക്കാന്‍ തത്ക്കാലം ഉദ്ദേശിക്കുന്നില്ല.

കടുത്ത മത്സരം അല്പം സമ്മര്‍ദമുണ്ടാക്കി. അതെന്റെ പ്രകടനത്തെയും ബാധിച്ചു. ഫൈനലിലെത്താന്‍ സാധിക്കാതെ പോയതില്‍ നിരാശയുണ്ടെങ്കിലും, അതിന്റെ പേരില്‍ ഈ രംഗത്തോടുതന്നെ വിടപറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല””- ബിന്ദ്ര പറഞ്ഞു

ഫൈനല്‍ മത്സരത്തില്‍ പ്രവേശിക്കാന്‍ വേണ്ടിയിരുന്ന 596 പോയിന്റില്‍ 555 പോയിന്റ് മാത്രമാണ് ബിന്ദ്രയ്ക്ക് നേടാനായത്. ഗഗന്‍ നാരംഗിന്റെ പ്രകടനം ഏറെ പ്രശംസയര്‍ഹിക്കുന്നതായിരുന്നെന്നും ബിന്ദ്ര പറഞ്ഞു.