ജനങ്ങള്‍ക്ക് വേണ്ടി എടുക്കുന്നതല്ല ജനപ്രിയ ചിത്രങ്ങള്‍ : ശ്യാമപ്രസാദ്
Movie Day
ജനങ്ങള്‍ക്ക് വേണ്ടി എടുക്കുന്നതല്ല ജനപ്രിയ ചിത്രങ്ങള്‍ : ശ്യാമപ്രസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th May 2013, 12:09 pm

[]ഒന്നോ രണ്ടോ കഥാപാത്രങ്ങലിലൂടെ കഥ പറഞ്ഞുപോവുക എന്ന രീതിയില്‍ നിന്നും ഒരു പിടി കഥാപാത്രങ്ങളിലേക്ക് ഇറങ്ങിച്ചെന്നാണ് ഇംഗ്ലീഷ് ചിത്രീകരിച്ചിരിക്കുന്നതെന്ന് സംവിധായകന്‍. പ്രേക്ഷകന് മടുപ്പ് തോന്നാത്ത രീതിയില്‍ കഥ പറയാന്‍ ശ്രമിച്ചിട്ടുണ്ട്.

മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണ്ണതകള്‍ തന്നെയാണ് ഇവിടേയും കൈകാര്യം ചെയ്യുന്നത്. സാര്‍വജനീനമായ മനുഷ്യാവകാശങ്ങള്‍ക്ക് മടുപ്പില്ല. പ്രവാസികളായ നാല് കുടുംബങ്ങളുടെ കഥയാണിത്. ലണ്ടന്‍ പശ്ചാത്തലത്തില്‍ വ്യത്യസ്തമായ നാല് ജീവിതങ്ങള്‍. []

എന്നാല്‍ പശ്ചാത്തലത്തിന് അതിരുകവിഞ്ഞ പ്രാധാന്യമില്ല. നഗരത്തിന്റെ വര്‍ണ്ണമോ ഭംഗിയോ ഒന്നും കാര്യമായി ഒപ്പിയെടുത്തിട്ടില്ല. അതേസമയം ലണ്ടന്‍ നഗരത്തിന്റെ നരച്ച അന്തരീക്ഷം കഥാഗതിക്കനുയോജ്യമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.- ശ്യമപ്രസാദ് പറയുന്നു.

ഒരു നായകകേന്ദ്രീകൃത ചിത്രമോ നായീകാ കേന്ദ്രീകൃത ചിത്രമോ അല്ല ഇത്. ഓരോന്നും വ്യത്യസ്തരായ കഥാപാത്രങ്ങളാണ്. അത് വ്യത്യസ്തമാര്‍ന്ന രീതിയില്‍ സംവിധാനം ചെയ്‌തെടുക്കാനും ശ്രമിച്ചിട്ടുണ്ട്.

എല്ലാവര്‍ക്കും വേണ്ടിയെടുക്കുന്ന എന്നുപറയപ്പെടുന്ന ജനപ്രിയ കമ്പോള സിനിമകള്‍ ആര്‍ക്ക് വേണ്ടിയും ഉള്ളതല്ല. സംവിധാനം ആത്മനിഷ്ഠമായ കലയാണ്. അനുവാചകനെ ആസ്വാദകന്‍ എന്ന നിലയില്‍ കണ്ടാണ് ഞാന്‍ ചിത്രങ്ങള്‍ എടുക്കാറുള്ളത്. – ശ്യാമപ്രസാദ് പറയുന്നു.