ആ അതുല്യനടനെ ക്യാമറക്ക് മുന്നിൽ അഭിനയിപ്പിക്കാൻ കഴിഞ്ഞത് ഒരു സൗഭാഗ്യമാണ്: സത്യൻ അന്തിക്കാട്
Entertainment
ആ അതുല്യനടനെ ക്യാമറക്ക് മുന്നിൽ അഭിനയിപ്പിക്കാൻ കഴിഞ്ഞത് ഒരു സൗഭാഗ്യമാണ്: സത്യൻ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 12th May 2024, 12:54 pm

മലയാളത്തിൽ മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സത്യൻ അന്തിക്കാട്. സാധാരണക്കാരുടെ കഥകളാണ് സത്യൻ അന്തിക്കാട് എന്നും പറഞ്ഞിട്ടുള്ളത്.

മോഹൻലാൽ, ശ്രീനിവാസൻ, ജയറാം തുടങ്ങിയ താരങ്ങൾക്ക് കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടി കൊടുക്കാൻ സത്യൻ അന്തിക്കാടിന്റെ സിനിമകൾ സഹായിച്ചിട്ടുണ്ട്.

തന്റെ ജീവിതത്തിലെ മൂന്ന് സൗഭാഗ്യങ്ങളെ കുറിച്ച് പറയുകയാണ് സത്യൻ അന്തിക്കാട്. ഗായകൻ യേശുദാസ് തന്റെ ഗാനങ്ങൾ പാടുന്നതും സംഗീത സംവിധായകൻ ഇളയരാജ തന്റെ സിനിമയിൽ സംഗീതം ചെയ്യുന്നതുമെല്ലാം സിനിമ തനിക്ക് കൊണ്ടുവന്ന സൗഭാഗ്യങ്ങളാണെന്ന് സത്യൻ അന്തിക്കാട് പറയുന്നു.

 

മോഹൻലാൽ എന്ന നടനെ ക്യാമറക്ക് മുന്നിൽ അഭിനയിപ്പിക്കാൻ കഴിഞ്ഞാതാണ് മറ്റൊരു ഭാഗ്യമൊന്നും സത്യൻ അന്തിക്കാട് പറഞ്ഞു. മാതൃഭൂമി സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ പലപ്പോഴും പറയാറുള്ള ഒരു കാര്യമുണ്ട്. സിനിമ ഒരുപാട് സൗഭാഗ്യങ്ങൾ എനിക്ക് കൊണ്ടുതന്നിട്ടുണ്ട്. അതിൽ ഏറ്റവും വലിയ മൂന്ന് ഭാഗ്യങ്ങളിൽ ഒന്ന് യേശുദാസ് എന്ന ഗന്ധർവഗായകൻ ജീവിക്കുന്ന കാലത്ത് ജീവിച്ചിരിക്കാൻ സാധിക്കുന്നു എന്നതാണ്. ഞാനെഴുതിയ ഗാനങ്ങൾ അദ്ദേഹം പാടുന്നത് കാണാനും കേൾക്കാനും കഴിയുക എന്നത് എന്റെ സങ്കൽപത്തിനുമപ്പുറത്താണ്.

മറ്റൊന്ന് മോഹൻലാൽ എന്ന അതുല്യനടനെ ക്യാമറയ്ക്ക് മുന്നിൽ നിർത്തി അഭനയിപ്പിക്കാൻ സാധിച്ചതാണ്. മുന്നാമത്തെ ഭാഗ്യം ഇളയരാജയോടൊപ്പമിരുന്ന് പ്രവർത്തിക്കാനയതും. ഒരു സിനിമയില്ലെങ്കിലും അദ്ദേഹത്തിന്റെ സംഗീതമുണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചിട്ടുണ്ട് സംവിധാനം തുടങ്ങിയ കാലത്ത്.

ഒന്നിന് പകരം പത്ത് സിനിമകളിൽ ഞങ്ങൾക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞു. വാസ്തവത്തിൽ അതിനെ ഭാഗ്യമെന്നല്ല, അനുഗ്രഹമെന്ന് വേണം പറയാൻ,’സത്യൻ അന്തിക്കാട് പറയുന്നു.

 

Content Highlight: Director Sathyan Anthikkad Talk About Mohanlal