കൊച്ചി: തിയേറ്ററുകളിലേക്ക് ആളുകള്‍ വരുമെന്ന് കുറുപ്പ് സിനിമ കാണിച്ച് തന്നെന്നും ആ കാര്യത്തില്‍ കുറുപ്പ് സിനിമയോട് തങ്ങള്‍ക്ക് നന്ദിയുണ്ടെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍.
കൊച്ചിയില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് വേണ്ടി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറുപ്പ് എന്ന് സിനിമയുടെ ഏറ്റവും വലിയ സക്‌സസ് ആളുകള്‍ തിയേറ്ററുകളിലേക്ക് വന്നു എന്നതാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
ആ സിനിമയോട് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്ദിയുണ്ട്. ആ സിനിമ കാണിച്ചു തന്നു തിയേറ്ററുകളിലേക്ക് ആളുകള്‍ എത്തുമെന്ന് എന്നായിരുന്നു പ്രിയദര്‍ശന്റെ പ്രതികരണം.
തനിക്കെതിരായ വിമര്‍ശനത്തില്‍ നടന്‍ മോഹന്‍ലാലും പ്രതികരിച്ചു. താന്‍ ബിസിനസുകാരന്‍ തന്നെയാണെന്നും 45 വര്‍ഷമായി ഈ സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിയറ്റര്‍ റിലീസിന് ശേഷമാണ് ഒ.ടി.ടിയിലേക്ക് മരക്കാര്‍ എന്ന സിനിമ നല്‍കാനിരുന്നത്. എന്റെ ഉദ്ദേശശുദ്ധിയെ സംശയിച്ചവരോട് ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 2 നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം റിലീസ് ചെയ്യുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ നിരവധി പ്രമുഖരാണ് അഭിനയിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് കഴിഞ്ഞ നവംബര്‍ 12 നാണ് റിലീസ് ചെയ്തത്. ശ്രീനാഥ് രാജേന്ദ്രനായിരുന്നു ചിത്രം സംവിധാനം ചെയ്തത്.