അദ്ദേഹത്തിന്റെ ഓരോ സിനിമയും ടെക്സ്റ്റ്‌ ബുക്ക്; അതറിയാൻ ആ മോഹൻലാൽ ചിത്രം മാത്രം മതി: ജോഷി
Entertainment
അദ്ദേഹത്തിന്റെ ഓരോ സിനിമയും ടെക്സ്റ്റ്‌ ബുക്ക്; അതറിയാൻ ആ മോഹൻലാൽ ചിത്രം മാത്രം മതി: ജോഷി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th August 2024, 2:58 pm

മലയാളത്തിലെ ഹിറ്റ് മേക്കർ സംവിധായകനാണ് ജോഷി. നാല് പതിറ്റാണ്ടോളമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അദ്ദേഹം ജയൻ മുതൽ ജോജു വരെയുള്ള അഭിനേതാക്കളെ വെച്ച് സിനിമ എടുത്തിട്ടുണ്ട്.

സംവിധായകൻ മണിരത്നത്തെ കുറിച്ച് സംസാരിക്കുകയാണ് കമൽ. അന്താരാഷ്ട്രതലത്തിൽ ഇന്ത്യൻ സിനിമയെ പ്രതിനിധീകരിക്കാൻ കഴിവുള്ള ഏക സംവിധായകനാണ് മണിരത്നമെന്ന് ജോഷി പറയുന്നു.

ഈയിടെ ഇറങ്ങിയ പൊന്നിയൻ സെൽവൻ മാത്രം കണ്ടാൽ മതി അത് മനസിലാക്കാനെന്നും അദ്ദേഹത്തിന്റെ ഓരോ ചിത്രവും ഒരു പാഠപുസ്തകമാണെന്നും ജോഷി പറഞ്ഞു. മോഹൻലാൽ – മണിരത്നം ചിത്രം ഇരുവറെ കുറിച്ചും അദ്ദേഹം സംസാരിച്ചു. സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അന്താരാഷ്ട്രതലത്തിൽ ഇന്ത്യൻ സിനിമയെ പ്രതിനിധീകരിക്കാൻ കഴിവുള്ള ഏക സംവിധായകൻ മണിരത്‌നം മാത്രമേയുള്ളൂ.പൊന്നിയൻ സെൽവൻ മാത്രം കണ്ടാൽ മതി.

എന്തൊരു ബ്രില്യന്റായാണ് അദ്ദേഹം അത് നിർവഹിച്ചിരിക്കുന്നത്. മണിരത്നത്തിൻ്റെ ഓരോ ചിത്രത്തിലൂടെയും സഞ്ചരിച്ചാൽ അദ്ദേഹത്തിന്റെ സിനിമകളെല്ലാം ഓരോ ടെക്സ്റ്റ്ബുക്കുകളാണെന്ന് ബോധ്യപ്പെടും.

ഇന്ത്യയിലെ സകല ഡയറക്ടർമാരുടെയും ലൈബ്രറികളിൽ കാണും മണിരത്നത്തിൻ്റെ സിനിമകൾ. ‘ഇരുവർ’ എന്ന ക്ലാസ് മൂവി തന്നെയെടുക്കുക, മോഹൻലാൽ എന്ന നടൻ്റെ അഭിനയജീവിതത്തിൽ ഇങ്ങനെയൊരു കഥാപാത്രം വേറെയില്ല.

മണിരത്നത്തിന്റെ ജീവിതവും സിനിമയും പറയുന്ന പുസ്‌തകം എൻ്റെ മകൻ അഭിലാഷ് ജോഷി പോലും സൂക്ഷിച്ചിട്ടുണ്ട്. എല്ലാവരുടെയും റോൾ മോഡലാണ് മണിരത്നം. മറ്റൊരാൾക്കും അത് അവകാശപ്പെടാനാവില്ല,’ജോഷി പറയുന്നു.

Content Highlight: Director Joshy Says That Maniratnam’s All Movies Are Text Book