രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ കേവ് സീനില്‍ സൗബിനാണോ ശ്രീനാഥ് ഭാസിയാണോ ഏറ്റവും കഷ്ടപ്പെട്ടത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ചിദംബരം. ജീവന്‍ പണയം വെച്ചാണ് ആ സീന്‍ ഷൂട്ട് ചെയ്തതെന്നും അദ്ദേഹം പറയുന്നു.
‘സൗബിനാണ് ഏറ്റവും കൂടുതല്‍ കഷ്ടപ്പെട്ടത്. അവന് അത്രയും ഇറക്കം ഇറങ്ങിയ ശേഷം പിന്നെ തിരിച്ചു കയറണം. അവന്റെ ആരോഗ്യം ഇല്ലായിരുന്നെങ്കില്‍ ആ സീന്‍ നടക്കില്ലായിരുന്നു. നല്ല പ്രയാസമായിരുന്നു അത്.
ജീവന്‍ പണയം വെച്ച് തന്നെയാണ് ആ സീന്‍ ഷൂട്ട് ചെയ്തത്. വളരെ കോംപ്ലികേറ്റഡായ റോപ്പ് സിസ്റ്റമായിരുന്നു. ഒരുപാട് ടെക്‌നിക്കലാണ്. വലിക്കാനായി നാലഞ്ച് പുള്ളീസും മറ്റുമുണ്ട്. വിഷ്വലി കാണുന്ന ഒരു റോപ്പുണ്ട്. അതല്ലാതെയുള്ള റോപ്പ്‌സുമുണ്ട്.
പിന്നെ ഭാസിയെ തിരിച്ച് കയറ്റുന്ന സമയം രണ്ട് റോപ്പുകളുണ്ട്. ഈ രണ്ട് റോപ്പുകള്‍ മുകളില്‍ പുള്ളീസിലേക്ക് പോയി പലതാകും.
ആ സീന്‍ ചെയ്യുന്നതിന്റെ ഇടയില്‍ ഒരു കമ്മ്യൂണിക്കേഷന്‍ ഗ്യാപ് വന്നിട്ട് ഭാസിയെ താഴേക്കും സൗബിനെ മുകളിലേക്കും വലിച്ചു. ആ സമയത്ത് സൗബിന്റെ ശരീരത്തിലുള്ള റോപ്പ് ആകെ വലിഞ്ഞു മുറുകി. ആള് സ്പ്ലിറ്റായി പോവേണ്ടതായിരുന്നു. അത്രയും പ്രഷറായിരുന്നു അതില്‍,’ ചിദംബരം പറഞ്ഞു.
ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍, ചന്തു സലിംകുമാര്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയ യുവതാരനിര ഒന്നിച്ച ചിത്രമാണ് ഇത്.
Content Highlight: Director Chidambaram Talks About Cave Scene Of Soubin Shahir