പെരുമാറ്റത്തില്‍ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരന്‍; കൃഷിമന്ത്രിയെ പ്രശംസിച്ച് സംവിധായകന്‍ അരുണ്‍ ഗോപി
Kerala News
പെരുമാറ്റത്തില്‍ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരന്‍; കൃഷിമന്ത്രിയെ പ്രശംസിച്ച് സംവിധായകന്‍ അരുണ്‍ ഗോപി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd January 2022, 1:04 pm

തിരുവനന്തപുരം: കൃഷിമന്ത്രി പി. പ്രസാദിനെ പുകഴ്ത്തി സംവിധായകന്‍ അരുണ്‍ ഗോപി. പെരുമാറ്റത്തില്‍ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ പേരിനൊപ്പം മാത്രം ഔദ്യോഗിക പദവിയായ മന്ത്രി എന്ന വാക്കുള്ള സാധാരണക്കാരനായ വ്യക്തി എന്നാണ് അരുണ്‍ ഗോപി പ്രസാദിനെ പുകഴ്ത്തുന്നത്.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

ഗുരുസമാധിയില്‍ വെച്ച് രണ്ട് പൊലീസുകാര്‍ക്കൊപ്പം നടന്നു പോവുകയായിരുന്ന മന്ത്രിയെ സ്ഥലം എസ്.ഐക്ക് തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും, തുടര്‍ന്ന് സി.ഐ അയാളെ വഴക്കു പറയുകയും ചെയ്‌തെന്നാണ് അരുണ്‍ ഗോപി പറയുന്നത്.

‘രാവിലെ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഗുരു സമാധിയില്‍ നില്‍ക്കുമ്പോള്‍ രണ്ടു പൊലീസുകാര്‍ക്കൊപ്പം ഒരാള്‍ നടന്നു പോയി, വാതിക്കല്‍നിന്ന എസ്.ഐ ആരോ പോകുന്നു എന്ന രീതിയില്‍ നിന്നപ്പോള്‍. (ഒരുപക്ഷേ ശ്രദ്ധിക്കാത്തതു കൊണ്ടാകാം) സി.ഐ ഓടി വന്നു ആ പൊലീസ് ഓഫീസറെ വഴക്കു പറഞ്ഞു ‘എന്താടോ സല്യൂട്ട് ചെയ്യാതിരുന്നത്’ എന്ന്. ചെയ്ത തെറ്റു മനസിലാകാതെ മിഴിച്ചു നിന്ന എസ്.ഐ അറിയാതെ ചോദിച്ചു പോയി ‘അതിനാരാണ് അദ്ദേഹം.? ‘സി.ഐ ഒരല്‍പ്പം ഈര്‍ഷ്യയോട് പറഞ്ഞു ‘എടോ അത് മന്ത്രിയാടോ,’ പോസ്റ്റില്‍ അരുണ്‍ ഗോപി പറയുന്നു.

സാധാരണ രീതിയില്‍ വസ്ത്രം ധരിക്കുകയും നടന്നു പോവുകയും ചെയ്ത മന്ത്രിയെ എസ്.ഐക്ക് മനസിലായിട്ടുണ്ടാവില്ല എന്നും അദ്ദേഹം കുറിക്കുന്നു.

ആസൂത്രണമില്ലാത്ത കൃഷിയാണ് പ്രാദേശികമായി നടക്കുന്നത്; വിപണിയില്‍ ശ്രദ്ധയൂന്നുക ലക്ഷ്യം- പി. പ്രസാദ് | P Prasad

‘ഗസ്റ്റ് ഹൗസില് നിന്നു സമാധിവരെ കാല്‍നടയായി വരിക ഒരു സ്ലിപ്പര്‍ ചെരുപ്പും സാധ മുണ്ടും ഷര്‍ട്ടും ധരിക്കുക ഇതല്ലല്ലോ കീഴ്‌ വഴക്കം. സാധാരണ ആഡംബരങ്ങളുടെ പാരമ്യതയില്‍ അതിമാനുഷികനായ മറ്റാരോ ആണ് സ്റ്റേറ്റ് കാറില്‍ സഞ്ചരിച്ചു ഭരണ ചക്രത്തിന്റെ അമരത്തു ഇരിക്കുന്നതെന്നു ഒളിഞ്ഞും തെളിഞ്ഞും നമ്മളെ ബോധ്യപ്പെടുത്തി തരാറുള്ള ആളുകള്‍ക്കിടയില്‍ ഇങ്ങനെ ഒരു മനുഷ്യന്‍ അദ്ഭുതമായിരുന്നു.

പേരിനൊപ്പം മാത്രം ഔദ്യാഗിക പദവിയായ മന്ത്രി എന്ന വാക്കുള്ള പെരുമാറ്റത്തില്‍ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ കൃഷി മന്ത്രി സഖാവ് പി. പ്രസാദ് ആയിരുന്നു അത്,’ അരുണ്‍ ഗോപി കുറിക്കുന്നു.

മന്ത്രിയെ ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നും എന്നാല്‍ ഇതോടെ അദ്ദേഹത്തോട് തികഞ്ഞ ബഹുമാനം തോന്നുന്നുവെന്നും അരുണ്‍ ഗോപി കുറിപ്പില്‍ പറയുന്നു.

 

അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഇന്ന് ഞാനൊരു കാഴ്ച കണ്ടു. രാവിലെ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഗുരു സമാധിയില്‍ നില്‍ക്കുമ്പോള്‍ രണ്ടു പൊലീസ്‌കാര്‍ക്കൊപ്പം ഒരാള്‍ നടന്നു പോയി, വാതിക്കല്‍നിന്ന എസ്.ഐ ആരോ പോകുന്നു എന്ന രീതിയില്‍ നിന്നപ്പോള്‍..(ഒരുപക്ഷേ ശ്രദ്ധിക്കാത്തതു കൊണ്ടാകാം) സി.ഐ ഓടി വന്നു ആ പൊലീസ് ഓഫീസറെ വഴക്കു പറഞ്ഞു ‘എന്താടോ സല്യൂട്ട് ചെയ്യാതിരുന്നത്’ എന്ന്.  ചെയ്തതെറ്റു മനസിലാകാതെ മിഴിച്ചു നിന്ന എസ്.ഐ, അറിയാതെ ചോദിച്ചു പോയി ‘അതിനാരാണ് അദ്ദേഹം.?’
സി.ഐ ഒരല്‍പ്പം ഈര്‍ഷ്യയോട് പറഞ്ഞു ‘എടോ അത് മന്ത്രിയാടോ’

P Prasad Agriculture Minister | Photos, News, Videos in Malayalam - News18 മലയാളം/Kerala

കണ്ടു നിന്ന എനിക്ക് അത്ഭുതം തോന്നി.. ഗസ്റ്റ് ഹൗസില് നിന്നു സമാധിവരെ കാല്‌നടയായി വരിക ഒരു സ്ലിപ്പര്‍ ചെരുപ്പും സാധ മുണ്ടും ഷര്‍ട്ടും ധരിക്കുക ഇതല്ലല്ലോ കീഴ്വഴക്കം. സാധാരണ ആഡംബരങ്ങളുടെ പാരമ്യതയില്‍ അതിമാനുഷികനായ മറ്റാരോ ആണ് സ്റ്റേറ്റ് കാറില്‍ സഞ്ചരിച്ചു ഭരണ ചക്രത്തിന്റെ അമരത്തു ഇരിക്കുന്നതെന്നു ഒളിഞ്ഞും തെളിഞ്ഞും നമ്മളെ ബോധ്യപ്പെടുത്തി തരാറുള്ള ആളുകള്‍ക്കിടയില്‍ ഇങ്ങനെ ഒരു മനുഷ്യന്‍ അദ്ഭുതമായിരുന്നു.

പേരിനൊപ്പം മാത്രം ഔദ്യാഗിക പദവിയായ മന്ത്രി എന്ന വാക്കുള്ള പെരുമാറ്റത്തില്‍ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ കൃഷി മന്ത്രി സഖാവ് പി പ്രസാദ് ആയിരുന്നു അത്.. അദ്ദേഹത്തെ ഒരു പരിചയവുമില്ല ആദ്യാമായാണ് കാണുന്നത് പോലും… തികഞ്ഞ ആദരവ് തോന്നി.. ജനാധിപത്യത്തിന്റെ സൗന്ദര്യം അങ്ങയെ പോലുള്ളവരെ മന്ത്രി പദവികളില്‍ കാണുമ്പോള്‍ ആണ് ആശ്വാസകരമായി മാറുന്നത്..
ലാല്‍ സലാം സഖാവെ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Director Arun Gopi about Agricultural Minister P Prasad