ആ മനുഷ്യന്റെ ഹോംവര്‍ക്കാണ് ഇന്ത്യയെ ലോകകപ്പ് നേടാന്‍ സഹായിച്ചത്: ദിനേശ് കാര്‍ത്തിക്
Sports News
ആ മനുഷ്യന്റെ ഹോംവര്‍ക്കാണ് ഇന്ത്യയെ ലോകകപ്പ് നേടാന്‍ സഹായിച്ചത്: ദിനേശ് കാര്‍ത്തിക്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 27th July 2024, 4:21 pm

2021ലെ ടി-20 ലോകകപ്പിന് ശേഷമാണ് രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റത്. 2024ലെ ടി-20 ലോകകപ്പില്‍ ഐതിഹാസികമായ വിജയം സ്വന്തമാക്കി ഇന്ത്യ രണ്ടാം ടി-20 കിരീടം സ്വന്തമാക്കിയതോടെ ദ്രാവിഡ് തന്റെ കാലാവധി അവസാനിപ്പിച്ചു. 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലില്‍ എത്തിക്കാന്‍ താരത്തിന് സാധിച്ചികൃരുന്നു.

എന്നാല്‍ ദ്രാവിഡിന്റെ ക്രിക്കറ്റ് കരിയറില്‍ ഒരു കളിക്കാരനെന്ന നിലയില്‍ ഒരു ഐ.സി.സി ട്രോഫി നേടാനായിട്ടില്ലായിരുന്നു. ആഗോഷ വേളയില്‍ ട്രോഫി ഉയര്‍ത്തിയതിന് ശേഷം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കണ്ണീരോടെ നില്‍ക്കുന്നതാണ് കണ്ടത്. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം ടി-20 ലോകകപ്പ് ചരിത്രത്തില്‍ തോല്‍വിയറിയാതെ കിരീടം നേടുന്ന ആദ്യ പുരുഷ ടീമായി മാറുകയും ചെയ്തു.

ഇന്ത്യയുടെ ലോകകപ്പ് വിജയത്തെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്ക്. രാഹുല്‍ ദ്രാവിഡിന്റെ മികച്ച ഹോം വര്‍ക്കും അര്‍പ്പണ ബോധവുമാണ് ഇന്ത്യയെ ലോകകപ്പിലേക്ക് നയിക്കുമെന്നും താരം പറഞ്ഞു.

‘ഐ.പി.എല്ലിന് ശേഷം രാഹുല്‍ ദ്രാവിഡ് മനോഹരമായി ചില കടുപ്പമേറിയ കാര്യങ്ങള്‍ കൈകാര്യം ചെയ്തു. കഴിഞ്ഞ രണ്ട്, മൂന്ന് വര്‍ഷം പരിശീലകനെന്ന നിലയില്‍ അദ്ദേഹം നടത്തിയ ഹോം വര്‍ക്കാണ് ഇന്ത്യയെ സഹായിച്ചത്, ഇന്ത്യയെ സംബന്ധിച്ച് ഐ.സി.സി ട്രോഫി വരള്‍ച്ച അവസാനിപ്പിച്ച് കിരീടം സ്വന്തമാക്കിയത് വലിയ രീതിയില്‍ ഉള്ള പ്രചോദനം നല്‍കുമെന്ന് ഉറപ്പാണ്,’കാര്‍ത്തിക് പറഞ്ഞു.

 

Content Highlight: Dinesh Kartik Talking About Rahul Dravid