ആ ചിത്രത്തിന് ഞാൻ എഴുതിയ കഥയ്ക്ക് വടക്കൻ സെൽഫിയുമായി സാമ്യതയുണ്ടായിരുന്നു: ഡിജോ ജോസ് ആന്റണി
Entertainment
ആ ചിത്രത്തിന് ഞാൻ എഴുതിയ കഥയ്ക്ക് വടക്കൻ സെൽഫിയുമായി സാമ്യതയുണ്ടായിരുന്നു: ഡിജോ ജോസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 21st April 2024, 1:52 pm

ക്വീൻ എന്ന ചിത്രത്തിലൂടെ സംവിധായകനായി കടന്നു വന്ന വ്യക്തിയാണ് ഡിജോ ജോസ് ആന്റണി. രണ്ടാമത്തെ ചിത്രമായ ജനഗണമനയിലൂടെയാണ് ഡിജോ വലിയ രീതിയിൽ ശ്രദ്ധ നേടുന്നത്. ചിത്രം അന്യഭാഷകളിലും ശ്രദ്ധിക്കപ്പെട്ടു.

മുമ്പ് ചെയ്ത ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു സിനിമയുമായാണ് ഡിജോ വീണ്ടും വരുന്നത്. നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി ഡിജോ ഒരുക്കുന്ന മൂന്നാമത്തെ സിനിമയാണ് മലയാളി ഫ്രം ഇന്ത്യ. മൂന്ന് സിനിമകളുടെയും കഥ ഒരുക്കിയത് ഷാരിസ് മുഹമ്മദ്‌ ആയിരുന്നു.

എന്നാൽ താൻ ഒരു സിനിമക്കായി കഥ എഴുതിയിരുന്നുവെന്നും എന്നാൽ ചില കാരണങ്ങളാൽ അത് ചെയ്തില്ലെന്നും ഡിജോ പറയുന്നു. നിവിൻ പോളി ചിത്രം വടക്കൻ സെൽഫിയുടെ കഥ പോലെയായിരുന്നു അതെന്നും ഡിജോ പറഞ്ഞു.

‘ഞാൻ ഒരു തവണ ഒരു സിനിമയുടെ കഥ എഴുതിയിരുന്നു. അതിന്റെ വൺ ലൈൻ ഒരു ഭീകര വൺ ലൈൻ ആയിരുന്നു. കോമഡി സിനിമയൊന്നുമല്ല അതൊരു റോം കോം കഥയായിരുന്നു. ഞാൻ എഴുതിയത് വൺ ലൈൻ ആയിരുന്നു.

അതന്ന് ആർട്ടിസ്റ്റുകളെ വെച്ച് വർക്ക്‌ ചെയ്യാൻ നോക്കിയിരുന്നു. പക്ഷെ അത് വർക്കായില്ല. എനിക്ക് തോന്നുന്നത് അതൊരു വടക്കൻ സെൽഫി ലൈനൊക്കെയുള്ള ഒരു ഫൺ പരിപാടിയായിരുന്നു. ഒരു അസിസ്റ്റന്റ് ഡയറക്ടറുടെ കഥയൊക്കെയാണ്. അന്നത്തെ കഥയാണ്.

ഒരു സംവിധായകൻ എന്ന നിലയിൽ നമുക്കൊരു വൺ ലൈൻ തയ്യാറാക്കാൻ ഒരു വെട്ടൽ ഉണ്ടാവില്ലേ. അതാണ് വലിയ കാര്യം. എനിക്ക് ഫൈറ്റ് ചെയ്യാൻ ഒരാളില്ലാത്തത് കൊണ്ടാണ് ഞാൻ റൈറ്റർ – ഡയറക്ടർ ആവൻ ശ്രമിക്കാത്തത്. ഷാരിസ് എഴുതി ഞങ്ങൾ തമ്മിൽ സംസാരിച്ചു കിട്ടുന്ന ഒരു സുഖമുണ്ട്. അത് ഭയങ്കര സുഖമാണ്.

ഷാരിസ് മാത്രമല്ല ഒരു റൈറ്റർ ഒരു സാധനം തന്നു കഴിഞ്ഞാൽ അതിൽ എന്തെങ്കിലും മാറ്റം വരുത്തുന്നതോ ആഡ് ചെയ്യുന്നതോ ഒരു സുഖമാണ്. അല്ലാതെ നമ്മൾ തന്നെ എഴുതി കഴിഞ്ഞാൽ ഇത് ഗംഭീരമാണെന്ന് നമ്മൾ പറയും. നമുക്ക് ഒപോസിറ്റ് ഒരാൾ വേണമല്ലോ,’ഡിജോ ജോസ് ആന്റണി പറയുന്നു.

 

Content Highlight: Dijo Jose Antony Says That Once He Wrote A Story For A Film